video
play-sharp-fill

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സഞ്ചരിച്ച വാഹനം കടയിലേക്ക് ഇടിച്ചു കയറി; ഡിവൈഎസ്പിക്ക് നിസാരപരിക്ക്;  പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായി നാട്ടുകാർ

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സഞ്ചരിച്ച വാഹനം കടയിലേക്ക് ഇടിച്ചു കയറി; ഡിവൈഎസ്പിക്ക് നിസാരപരിക്ക്; പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായി നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചു കയറി.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനില്‍കുമാര്‍ സഞ്ചരിച്ച പൊലീസ് ജീപ്പാണ് മൈലപ്രയില്‍ അപകടത്തില്‍പ്പെട്ടത്.
ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവൈഎസ്പിയുടെ വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഡിവൈഡറും തകര്‍ത്തുകൊണ്ടാണ് പൂട്ടിയിട്ടിരുന്ന കടയിലേക്ക് വാഹനം ഇടിച്ചു കയറിയത്.പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.

ഷട്ടറും തകര്‍ത്ത് ഇടിച്ചു കയറിയ നിലയിലായിരുന്നു. അപകടം സംഭവിച്ചതിനു പിന്നാലെ വാഹനത്തിലുണ്ടായിരുന്നവരെ മറ്റൊരു പൊലീസ് വാഹനം എത്തി മാറ്റി.

ബൈക്കിന് സൈഡ് കൊടുത്തപ്പോള്‍ വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയെന്ന് പൊലീസ് വ്യക്തമാക്കി.

മദ്യപിച്ചിരുന്നോ എന്നറിയാന്‍ വൈദ്യ പരിശോധനയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. കൊട്ടാരക്കര കോടതിയില്‍ പോകാനായി കാഞ്ഞിരപ്പള്ളിയില്‍ നിന്നും വരുമ്പോഴാണ് രാത്രി അപകടം ഉണ്ടായത്. നിസ്സാര പരിക്കേറ്റ അനില്‍കുമാര്‍ രാത്രി തന്നെ കൊട്ടാരക്കരയ്ക്ക് പോയി.