
കോട്ടയം റെയിൽവേ സ്റ്റേഷനിൽ കസ്റ്റഡിയിലെടുക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥനെ ട്രാക്കിലേക്ക് തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമം ; പ്രതി റിമാൻഡിൽ
കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥനെ ട്രാക്കിൽ തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ച പ്രതി റിമാൻഡിൽ.
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ ക്രിമിനൽ കേസിൽ ഉൾപ്പെട്ട പ്രതി കാഞ്ഞിരപ്പള്ളി ആനക്കൽ നെല്ലിമല പുതുപ്പറമ്പിൽ വീട്ടിൽ സിയാദ് ജലീലിനെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ വെച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ കസ്റ്റഡി എടുക്കാൻ എത്തിയ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.ഐയെ ട്രാക്കിലേക്ക് തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമം.
പ്രതിയെ പോലീസുകാർ ചേർന്ന് കീഴ്പെടുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ ഹാജരാക്കിയ പ്രതിയെ കാഞ്ഞിരപ്പള്ളി കോടതി റിമാൻഡ് ചെയ്തു.
Third Eye News Live
0