കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കോവിഡ് വ്യാപനം; പിടിമുറുക്കി ഡെങ്കിപ്പനിയും ; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ചികിത്സ തേടി എത്തിയവരിൽ വിദ്യാർത്ഥികൾ അടക്കം നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Spread the love

കാഞ്ഞിരപ്പള്ളി: മലയോരമേഖലയില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ടുകള്‍.

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയരില്‍ വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.പനി,ജലദോഷം,തൊണ്ടവേദന,ചുമ തുടങ്ങിയ ലക്ഷണങ്ങളുമായെത്തിയ രോഗികളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

ഇവരില്‍ കൂടുതല്‍ പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.എന്നാല്‍ രോഗാവസ്ഥ തീവ്രമല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാൻ ജാഗ്രത വേണമെന്നും കഴിഞ്ഞ കൊവിഡ്കാലത്തെപ്പോലെ മുല്‍കരുതല്‍ എടുക്കമമെന്നുമാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വാക്സിൻ എടുത്തവർക്കുതന്നെ ഒന്നിലധികം തവണ കൊവിഡ് പിടിപെട്ടതായും കണ്ടെത്തിയിട്ടുണ്ട്.

രോഗം പടരാൻ സാധ്യത

എരുമേലിയില്‍ ഉള്‍പ്പെടെ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴ ശമിച്ചാല്‍ ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികള്‍ കൂടുതല്‍ ആളുകളിലേക്ക് പടരാൻ സാധ്യത ഏറെയെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

വീടുകളും പരിസരവും മാലിന്യമുക്തമാക്കണമെന്നും മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.