play-sharp-fill
തലാഖ്‌ ചൊല്ലി ഒഴിവാക്കിയ മുന്‍ഭാര്യയ്‌ക്ക്‌ നഷ്ടപരിഹാരം; 39 ലക്ഷം രൂപ നല്‍കാന്‍ വിധിച്ച് കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി

തലാഖ്‌ ചൊല്ലി ഒഴിവാക്കിയ മുന്‍ഭാര്യയ്‌ക്ക്‌ നഷ്ടപരിഹാരം; 39 ലക്ഷം രൂപ നല്‍കാന്‍ വിധിച്ച് കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി

കാഞ്ഞിരപ്പള്ളി: തലാഖ്‌ ചൊല്ലി വിവാഹമോചനം നേടിയ ഭര്‍ത്താവ്‌ മുന്‍ഭാര്യയ്‌ക്ക്‌ സംരക്ഷണാവകാശമായും നഷ്‌ടപരിഹാരമായും 38,97,500 രൂപ നല്‍കാന്‍ കോടതിവിധി.

വന്ധ്യംകരിക്കപ്പെട്ടതിനാല്‍ ഗര്‍ഭധാരണശേഷി വീണ്ടെടുക്കാനുള്ള പുനര്‍ശസ്‌ത്രക്രിയ നടത്താന്‍ വേണ്ട രണ്ടരലക്ഷം രൂപ ഉള്‍പ്പെടെയാണിത്‌. വേറിട്ടു താമസിച്ച കാലത്തെ വാടകയും നഷ്‌ടപരിഹാരത്തില്‍ ഉള്‍പ്പെടുത്തി.

കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ നസീബ്‌ എ. അബ്‌ദുള്‍റസാഖാണ്‌ വിധി പ്രഖ്യാപിച്ചത്‌. വണ്ടിപ്പെരിയാര്‍ ടൗണിലെ വ്യാപാരിയായ പതാലില്‍ വീട്ടില്‍ ഷാജിയുടെ മകള്‍ അന്‍വറ പര്‍വീണ്‍ ആണ്‌ ഹര്‍ജിക്കാരി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാര്‍ഥിനി ആയിരിക്കുമ്ബോഴാണ്‌ അന്‍വറയെ കാഞ്ഞിരപ്പള്ളി പുതുപ്പറമ്ബില്‍ ഇര്‍ഷാദിന്റെ മകന്‍ തൗഫീഖ്‌ മുഹമ്മദ്‌ വിവാഹം കഴിച്ചത്‌. രണ്ടുകുട്ടികള്‍ ജനിച്ചശേഷം പ്രശ്‌നനങ്ങള്‍ തുടങ്ങി. 2018-ല്‍ പാലാ കുടുംബക്കോടതിയില്‍ തുടങ്ങിയ വിവാഹമോചനക്കേസ്‌ സുപ്രീംകോടതി വരെ നീണ്ടു. ഇതിനിടെ, തൗഫീഖ്‌ അന്‍വറയെ തലാഖുചൊല്ലി വിവാഹമോചനം നേടി.
പുനര്‍വിവാഹവും കഴിച്ചു.

ഭര്‍ത്താവില്‍ നിന്ന്‌ അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍ക്ക്‌ നഷ്‌ടപരിഹാരം തേടി അന്‍വറ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹര്‍ജി നല്‍കി. അഡ്വ. സി.കെ. വിദ്യാസാഗര്‍, അക്ഷയ്‌ഹരി, ടി.ജെ.ജോമോന്‍, പ്രശാന്ത്‌ പി. പ്രഭ എന്നിവര്‍ അന്‍വറയ്‌ക്കു വേണ്ടി ഹാജരായി. വിവാഹ മോചിതയായ മുസ്‌ലിം സ്‌ത്രീക്ക്‌ ലഭിക്കേണ്ട സംരക്ഷണാവകാശവും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഹര്‍ജി നിലനില്‍ക്കുമ്പോള്‍ അന്‍വറ പുനര്‍വിവാഹിതയായി. അതിനാല്‍ അക്കാലം വരെയുള്ള സംരക്ഷണാവകാശമായി 28,40,00 രൂപ നല്‍കാന്‍ കോടതി വിധിച്ചു.

ഗര്‍ഭധാരണശേഷി വീണ്ടെടുക്കാനുള്ള ശസ്‌ത്രക്രിയയ്‌ക്ക്‌ രണ്ടര ലക്ഷവും ശാരീരിക മാനസിക പീഡനങ്ങള്‍ക്ക്‌ അഞ്ചുലക്ഷവും അനുവദിച്ചു. ഭര്‍ത്താവും ഭര്‍ത്തൃപിതാവും ചേര്‍ന്ന്‌ വീട്ടില്‍നിന്ന്‌ പുറത്താക്കിയതിനാല്‍ വാടകവീട്ടില്‍ താമസിച്ചകാലത്തെ വാടകയിനത്തില്‍ 2,17,500 രൂപയും ഉള്‍പ്പെടെയാണ്‌ 39 ലക്ഷം രൂപ വിധിച്ചത്‌.