കാഞ്ഞിരപ്പള്ളിയിൽ രാത്രി മുറിക്കുള്ളില്‍ കയറി വാതിലടച്ച്‌ കുറ്റിയിട്ട് രണ്ട് വയസ്സുകാരി; വാതിലില്‍ മുട്ടിയിട്ടും വിളിച്ചിട്ടും ശബ്ദിക്കാതിരുന്നതോടെ പരിഭ്രാന്തരായി വീട്ടുകാര്‍; അഗ്നിരക്ഷാസേന എത്തി പൂട്ട് തകര്‍ത്ത് അകത്ത് കടന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച…!

Spread the love

കാഞ്ഞിരപ്പള്ളി: രാത്രി മുറിക്കുള്ളില്‍ കയറി രണ്ടു വയസ്സുകാരി തനിയെ വാതിലടച്ചു കുറ്റിയിട്ടു.

video
play-sharp-fill

എത്ര ശ്രമിച്ചിട്ടും മുറി തുറക്കാൻ കഴിയാതെ വന്നതോടെ പുറത്തു നിന്ന വീട്ടുകാർ പരിഭ്രാന്തിയിലായി.
ഒച്ചത്തില്‍ വിളിച്ചിട്ടും വാതിലില്‍ മുട്ടിയിട്ടും കുട്ടി അനങ്ങിയതുമില്ല. ജനാലകള്‍ എല്ലാം അടച്ച മുറിക്കുള്ളില്‍ ഇരുന്ന കുട്ടിയെ കാണാനോ ഒച്ച കേള്‍ക്കാനൊ കഴിയാതെ വന്നതോടെ വീട്ടുകാർ അഗ്‌നിരക്ഷാസേനയൈ വിവരം അറിയിച്ചു.

അഗ്നിരക്ഷാ അംഗങ്ങളെത്തി പൂട്ടു പൊളിച്ചു അകത്തു കയറിയപ്പോള്‍ കണ്ടതാവട്ടെ കുഞ്ഞ് സുഖമായി ഉറങ്ങുന്ന കാഴ്ച. സുഖോദയ റോഡിലുള്ള വീട്ടിലാണ് ശനിയാഴ്ച രാത്രി പത്തോടെ കുടുംബാംഗങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തിയ സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുകാർക്കൊപ്പം ഇരുന്നു കളിക്കുക ആയിരുന്ന കുട്ടി മുറിക്കുള്ളിലേക്കു തനിയെപോയി. അല്‍പനേരം കഴിഞ്ഞ് കുഞ്ഞിനെ തേടിയെത്തിയ വീട്ടുകാർ കതക് അകത്തുനിന്നു പൂട്ടിയ നിലയില്‍ കണ്ടെത്തി. കുട്ടിയെ വിളിച്ചിട്ടും വാതിലില്‍ ശക്തിയായി മുട്ടിയിട്ടും മിണ്ടാതായതോടെ ഇവർ പരിഭ്രാന്തരായി.

പുറത്തിറങ്ങി ജനാലകള്‍ വഴി നോക്കാൻ ശ്രമിച്ചെങ്കിലും പൂട്ടിയ ജനലുകളില്‍ കർട്ടർ ഇട്ടിരുന്നതിനാല്‍ അകത്തെ കാഴ്ചകള്‍ കാണാൻ കഴിഞ്ഞില്ല. കുട്ടിയുടെ പിതാവ് അറിയിച്ചതിനെത്തുടർന്ന് അഗ്‌നിരക്ഷാസേനയെത്തി പൂട്ട് പൊളിച്ച്‌ കതകു തുറന്നു.

ഏറെ നേരത്തെ പരിഭ്രമത്തിന് ഒടുവില്‍ അകത്തുകയറിയ അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരും വീട്ടുകാരും കണ്ട കാഴ്ച കുട്ടി കട്ടിലില്‍ കിടന്ന് സുഖമായി ഉറങ്ങുന്നതാണ്. വീട്ടുകാർ ഉറക്കെ വിളിച്ച്‌ വീടിനു ചുറ്റും നടന്നപ്പോഴും വലിയ ശബ്ദത്തില്‍ കതകിന്റെ പൂട്ട് തകർത്തു കൊണ്ടിരുന്ന സമയത്തും ഇതൊന്നും അറിയാതെ സുഖമായി ഉറങ്ങിയ കുട്ടിയെ അമ്മ ഓടിയെത്തി കട്ടിലില്‍ നിന്നെടുത്തപ്പോള്‍ ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ സന്തോഷത്തിന്റെ ചിരി പടർന്നു.

സീനിയർ ഫയർ ഫോഴ്‌സ് ഓഫിസർ പി.എ.നൗഫലിന്റെ നേതൃത്വത്തില്‍ ആനന്ദ് വിജയ്, എം.കെ.സജുമോൻ, എസ്.എസ്.അരവിന്ദ്, ശരത് ചന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്‍കി.