video
play-sharp-fill

കാഞ്ഞിരപ്പള്ളിയിൽ വീടിൻ്റെ പോർച്ചിൽ കിടന്ന കാറിന്റെ ഡോർ കുത്തി തുറന്ന് മോഷ്ടിക്കാൻ ശ്രമം; വാഗമൺ കോട്ടമല സ്വദേശി അറസ്റ്റിൽ

കാഞ്ഞിരപ്പള്ളിയിൽ വീടിൻ്റെ പോർച്ചിൽ കിടന്ന കാറിന്റെ ഡോർ കുത്തി തുറന്ന് മോഷ്ടിക്കാൻ ശ്രമം; വാഗമൺ കോട്ടമല സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കാർ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വാഗമൺ കോട്ടമല ഭാഗത്ത് കുന്നേൽ വീട്ടിൽ സണ്ണി മകൻ സനുമോൻ സണ്ണി (26) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഇന്നലെ രാത്രി കൂവപ്പള്ളി കുറുവാമൊഴി അമ്പലവളവ് ഭാഗത്തുള്ള ആരോമൽ ജഗൽജീവ് എന്നയാളുടെ മാരുതി ആൾട്ടോ കാർ മോഷ്ടിച്ചുകൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു.

പോർച്ചിൽ കിടന്ന കാറിന്റെ ഡോർ കുത്തി തുറക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ ഷിന്റോ പി. കുര്യൻ, എസ്.ഐ അരുൺ തോമസ്, പ്രദീപ് പി.എൻ, സി.പി.ഓ വിമൽ ബി.നായർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.