play-sharp-fill
കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ തടിലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; ഒരു മണിക്കൂറിലധികം നടത്തിയ പരിശ്രമത്തിനൊടുവില്‍ കാര്‍യാത്രികനെ അത്ഭുതകരമായി രക്ഷപെടുത്തി

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ തടിലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; ഒരു മണിക്കൂറിലധികം നടത്തിയ പരിശ്രമത്തിനൊടുവില്‍ കാര്‍യാത്രികനെ അത്ഭുതകരമായി രക്ഷപെടുത്തി

കോട്ടയം: ഒരു മണിക്കൂറിലധികം തടി ലോറിക്കടിയില്‍ കുടുങ്ങിയ കാര്‍യാത്രികന് അത്ഭുത രക്ഷപെടല്‍.

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ കോവില്‍ക്കടവില്‍ തടിലോറിയ്ക്കടിയില്‍ അകപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തില്‍ നജീബാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിഞ്ഞതോടെ കാര്‍ മുഴുവനായി ലോറിയുടെ അടിയിലാവുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി ക്രെയിനിന്റെ സഹായത്തോടെ ലോറി ഉയര്‍ത്താൻ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് കയര്‍പൊട്ടിച്ച്‌ തടികള്‍ എടുത്ത് മാറ്റി ലോറി ഉയര്‍ത്തുകയും കാറിന് മുകളില്‍ ഉണ്ടായിരുന്ന തടികള്‍ എടുത്ത് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് കാറിന്റെ തകിട് മുറിച്ചാണ് നജീബിനെ വാഹനത്തില്‍ നിന്ന് പുറത്തെടുത്തത്.

ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നജീബിനെ പുറത്തെടുക്കാനായത്.