
കാഞ്ഞിരപ്പള്ളി :ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട് പ്രാരംഭ നടപടികൾ ആരംഭിച്ച കരാറ് കമ്പനിയും മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരും മറ്റു വ്യക്തികളും ചേർന്ന് ബൈപ്പാസ് നിർമാണത്തിന്റെ മറവിൽ കോടിക്കണക്കിന് വിലവരുന്ന കല്ലുകളും മണ്ണും കടത്തിക്കൊണ്ട് പോകുന്ന സാഹചര്യം ഉണ്ടായി.
പിന്നീട് ഈ കമ്പനി നിർമ്മാണം പൂർത്തീകരിക്കാതെ നാട് വിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കാഞ്ഞിരപ്പള്ളിയിലെ ജനങ്ങളുടെ ദിർഘ നാളത്തെ സ്വപ്ന പദ്ധതിയായ ബൈപാസ് ഇപ്പോൾ പൂർണ്ണമായും നിലച്ചിരിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത് ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാണ് ഇവിടന്ന് കോടിക്കണക്കിനു വിലവരുന്ന കല്ലും, മണ്ണും കടത്തിയ കമ്പനിക്കും, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച വ്യക്തികൾക്കെതിരെയും ശക്തമായ നിയമ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് നൽകിയതായും കെ എൻ നൈസാം അറിയിച്ചു