
കാഞ്ഞിരപ്പളളി: ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന മണിമല, കാഞ്ഞിരപ്പളളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട്, എരുമേലി എന്നീ 7 പഞ്ചായത്തുകളില്‍ നിന്നായി 300-ല്‍പ്പരം വയോജനങ്ങളായ ഗുണഭോക്താക്കള്‍ക്ക് ചെവി പരിശോധിച്ച് കേള്‍വി ശക്തി കുറഞ്ഞ ഓരോരുത്തര്‍ക്കും ആവശ്യമായ ഹിയറിംഗ് എയ്ഡ് നല്കുവാനുളള പദ്ധതിയുടെ മെഡിക്കല്‍ ക്യാമ്പ് ഈ വരുന്ന ചൊവ്വാഴ്ച 19/08/2025 ന് രാവിലെ 9 മണിക്ക് കാഞ്ഞിരപ്പളളി (പൊടിമറ്റം) സെന്റ് ഡൊമിനിക്സ് കോളേജില്‍ വെച്ച് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പരിശോധന നടത്തുന്നു. വൈകിട്ട് 3 മണിക്കകം ക്യാമ്പില്‍ പങ്കെടുക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കകുഴി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മെഡിക്കല്‍ ക്യാമ്പ് ഉത്ഘാടനം ചെയ്യും. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ ജയശ്രീ ഗോപിദാസ്, ഷക്കീല നസീര്‍, ടി.ജെ. മോഹനന്, മെമ്പര്‍മാരായ ടി.എസ്.കൃഷ്ണകുമാര്‍, കെ.എസ്. എമേഴ്സണ്‍, അഡ്വ. സാജന് കുന്നത്ത്, പി.കെ. പ്രദീപ്, ജോഷി മംഗലം, മാഗി ജോസഫ്, ജൂബി അഷ്റഫ്, രത്നമ്മ രവീന്ദ്രന്, ഡാനി ജോസ്, അനു ഷിജു, സി.ഡി.പി.ഒ.മാരായ മിനി ജോസഫ്, ബിന്ദു റാണി, ബി.ഡി.ഒ. സജീഷ് എസ്. തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും . 12 ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്.