video
play-sharp-fill
കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധവുമായി യുവമോർച്ച: വാളയാറിൽ മരിച്ച പെൺകുട്ടികൾക്ക് ഐക്യദാർഢ്യം

കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധവുമായി യുവമോർച്ച: വാളയാറിൽ മരിച്ച പെൺകുട്ടികൾക്ക് ഐക്യദാർഢ്യം

സ്വന്തം ലേഖകൻ

കോട്ടയം : വാളയാറിൽ മരിച്ച പെൺകുട്ടികളുടെ അമ്മക്ക് ഐക്യദാർട്യം പ്രഖ്യാപിച്ചുകൊണ്ട് യുവമോർച്ച കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിക്ഷേധ സംഗമം ബിജെപി സംസ്ഥാന സമിതി അംഗം എൻ ഹരി ഉത്ഘാടനം ചെയ്തു.

യുവമോർച്ച കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ അജിത്ത് തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മണ്ണാർക്കുളം തല മുണ്ഡനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ സോബിൻ ലാൽ, ജില്ലാ കമ്മിറ്റി അംഗം രാഹുൽ ആർ നായർ, മണ്ഡലം കമ്മിറ്റി അംഗം രതീഷ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്‌ വി എൻ മനോജ്‌, പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ്‌ സതീഷ് ചന്ദ്രൻ മാസ്റ്റർ, എസ് സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സതീഷ് വാസു, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ്‌ സജി വള്ളോത്യാമല തുടങ്ങിയവർ സംസാരിച്ചു.