വാഹനാപകടത്തെ തുടർന്നുണ്ടായ തർക്കത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു, പ്രതി ഒളിവിൽ

Spread the love

 

കൊച്ചി: വാഹനാപകടത്തെത്തുടർന്നു ഉണ്ടായ തർക്കത്തിനിടെ അടിയേറ്റ്  ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി ഹനീഫ (54) യാണ് മരിച്ചത്. അടിയേറ്റ് റോഡിൽ വീണ് ഗുരുതരമായി പരിക്കേറ്റ ഹനീഫ ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്.

 

ഡിസംബർ 31-ന് രാത്രി 11.45-ഓടെയാണ് സംഭവം. കാഞ്ഞിരമറ്റത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ഷിബുവിന്റെ കാറിന് പിന്നിൽ ഹനീഫയുടെ കാറിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതേത്തുടർന്ന് ഷിബു ഹനീഫയുമായി തർക്കത്തിലേർപ്പെട്ടു. ഇതിനിടെയാണ് ഷിബുവിന്റെ അടിയേറ്റ് ഹനീഫ റോഡിൽ വീണത്.

 

വീഴ്ച്‌ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് പോലീസ് പറയുന്നത്. തലയുടെ പിൻഭാഗമിടിച്ചാണ് റോഡിൽ വീണത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം ഹനീഫയുടെ നില ഗുരുതരമാണെന്നറിഞ്ഞതോടെ പ്രതിയായ ഷിബു ഒളിവിൽ പോയി. ഇയാൾക്കെതിരേ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായും പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു.