video
play-sharp-fill

കോട്ടയം കഞ്ഞിക്കുഴി കവലയിലെ ഗതാഗത കുരുക്കഴിക്കാൻ പുതിയ പരിഷ്കാരം: പരീക്ഷണാർത്ഥം മൂന്നിടത്ത് ട്രാഫിക് ഗൈഡ് പോസ്റ്റ് സ്ഥാപിച്ചു

കോട്ടയം കഞ്ഞിക്കുഴി കവലയിലെ ഗതാഗത കുരുക്കഴിക്കാൻ പുതിയ പരിഷ്കാരം: പരീക്ഷണാർത്ഥം മൂന്നിടത്ത് ട്രാഫിക് ഗൈഡ് പോസ്റ്റ് സ്ഥാപിച്ചു

Spread the love

കോട്ടയം :കഞ്ഞിക്കുഴിയിലെ രൂക്ഷമായ ഗതാഗത കുരുക്ക് വാഹന യാത്രക്കാരെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്.
അഞ്ചുഭാഗത്തു നിന്നുമുള്ള വാഹനങ്ങൾ എത്തുന്നതോടെ കത്തിക്കുഴി കവല

അക്ഷരാർത്ഥത്തിൽ കുരുങ്ങും. ഏറ്റവുമധികം പോലിസുകാർ ട്രാഫിക് നിയന്ത്രിക്കാനുള്ളത് കഞ്ഞിക്കുഴിയിലാണ്.

എന്നിട്ടും കുരുക്കഴിക്കാൻ സാധിക്കുന്നില്ല എന്നത് പോലീസിനും വെല്ലുവിളിയാണ്. ഈയവസരത്തിലാണ് കഞ്ഞിക്കുഴി കവലയിലെ മുന്നിടത്ത് ഗതാഗത നിയന്ത്രണത്തിനായി പരീക്ഷ സാർത്ഥം റോഡ് ട്രാഫിക് ഗൈഡ് പോസ്റ്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കവലയിലെ ട്രാഫിക് ഐലന്റിന് സമീപം, പുതുപ്പള്ളി റോഡ്, കൊല്ലാട് റോഡ് എന്നിവിടങ്ങളിലായി മൂന്നിടത്ത് ട്രാഫിക് ഗൈഡ് പോസ്റ്റ് സ്ഥാപിച്ചു. ഇതിന്റെ പ്രയോജനം എന്താണന്നു വച്ചാൽ തിരക്കിനിടയിലെ ഓവർ ടേക്ക് നിയന്ത്രിക്കാൻ കഴിയും. ലൈൻ ലൈനായി

വാഹനം രണ്ടു ഭാഗത്തേക്കും സുഗമമായി കടന്നുപോവുകയും ചെയ്യും. ഇതോടെ സ്വാഭാവികമായും തടസമില്ലാതെ വാഹനങ്ങൾക്ക്
സഞ്ചരിക്കാൻ കഴിയുo. ഇതോടെ ഗതാഗത കുരുക്കിന് വലിയയൊരു പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നത്.

ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് , ഡിവൈഎസ്പി കെ.ജി. അനിഷ് എന്നിവർ ഇന്നലെ കഞ്ഞിക്കുഴിയിലെത്തി പുതിയ പരിഷ്കാരം പരിശോധിച്ചു. തിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് ഇവരും.

110 ഗൈഡ് പോസ്റ്റുകളാണ് കത്തിക്കുഴിയിൽ ഉപയോഗിക്കുന്നതെന്ന് ഇതിന്റെ നിർമാണം നടത്തിയ തൃശൂരിലെ മില്ലെനിയം റബർ ടെക്നോളജിയുടെ ജനറൽ മാനേജർ ശിവദാസൻ രാമൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

റിഫ്ലക്ടർ ഉള്ളതിനാൽ രാത്രിയിൽ ഗൈഡ് പോസ്റ്റുകൾ സ്വയം പ്രകാശിക്കുo. അതിനാൽ വാഹനം തട്ടി അപകടമുണ്ടാകുമെന്ന് പേടിക്കേണ്ട.
വാഹനം ഇടിച്ചാലും പൊട്ടിപ്പോവുകയുമില്ല.

അടുത്ത ദിവസത്തിനുള്ളിൽ ഇതിന്റെ ഗുണം കണ്ടു തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ഈസ്റ്റ് സി.ഐ. യു. ശ്രീജിത് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ.

നിർദിഷ്ട ഫ്ലൈ ഓവർ പദ്ധതി അനിശ്ചിതത്വത്തിലായതോടെയാണ് ട്രാഫിക്ക് നിയന്ത്രണത്തിന് മറ്റു വഴികൾ തേടുന്നത്.