video
play-sharp-fill
കഞ്ഞിക്കുഴിയിലെ കുരുക്കഴിക്കാന്‍ ട്രാഫിക് പൊലീസ് മാത്രം വിചാരിച്ചാൽ പോരാ;  ബസ് സ്റ്റാന്‍ഡ് ഉണ്ടായിട്ടും തുറന്ന് കൊടുക്കാതെ നഗരസഭ; നടപടി വൈകിപ്പിക്കുന്നതിന് പിന്നില്‍ ഒരു വിഭാഗം വ്യാപാരികളുടെയും നഗരസഭയുടേയും ഒത്തുകളി

കഞ്ഞിക്കുഴിയിലെ കുരുക്കഴിക്കാന്‍ ട്രാഫിക് പൊലീസ് മാത്രം വിചാരിച്ചാൽ പോരാ; ബസ് സ്റ്റാന്‍ഡ് ഉണ്ടായിട്ടും തുറന്ന് കൊടുക്കാതെ നഗരസഭ; നടപടി വൈകിപ്പിക്കുന്നതിന് പിന്നില്‍ ഒരു വിഭാഗം വ്യാപാരികളുടെയും നഗരസഭയുടേയും ഒത്തുകളി

സ്വന്തം ലേഖകന്‍

കോട്ടയം: ജില്ലയില്‍ മനോരമ-ഈരയില്‍ക്കടവ് ജംഗ്ഷനില്‍ ട്രാഫിക് പൊലീസ് നടപ്പാക്കിയ ഗതാഗത പരിഷ്‌കാരങ്ങള്‍ വന്‍വിജയമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയത്തെ ഏറ്റവും തിരക്കുള്ള ജംഗ്ഷനായ കഞ്ഞിക്കുഴിയിലും ട്രാഫിക് പൊലീസ് ഗതാഗത പരീക്ഷണങ്ങള്‍ നടപ്പിലാക്കിയത്. പക്ഷേ, ഇത്തവണ കണക്ക് കൂട്ടലുകള്‍ തെറ്റി. നിരത്തിലിറങ്ങിയരെ കൂടുതല്‍ കുരുക്കിലാക്കാന്‍ മാത്രമാണ് പുതിയ പരിഷ്‌കാരങ്ങള്‍ ഉപകാരപ്പെട്ടത്.

കഞ്ഞിക്കുഴി ജംഗ്ഷനിലെ തിരക്കിന്റെ പ്രധാനകാരണം അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന മൂന്ന് ബസ് സ്റ്റോപ്പുകളാണ്. മുട്ടമ്പലം- കൊല്ലാട്, പുതുപ്പള്ളി-കറുകച്ചാൽ , മണര്‍കാട്- പാമ്പാടി ഭാഗത്തേക്കുള്ള ബസ്സുകള്‍ക്ക് സ്റ്റോപ്പനുവദിച്ചിരിക്കുന്നത് ഏറ്റവും തിരക്കുള്ള വഴികളിലാണ്. ബസുകള്‍ക്ക് റോഡരുകിൽ സ്‌റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നതാണ് കഞ്ഞിക്കുഴിയെ കുരുക്കിലാക്കുന്നതിന്റെ പ്രധാന കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ സ്റ്റോപ്പിലും  രണ്ടും മൂന്നും ബസുകൾ കിടക്കുമ്പോൾ  കുരുക്കുണ്ടാകും

ബസ് സ്റ്റാന്‍ഡ് ഇല്ലാഞ്ഞിട്ടല്ല, കഞ്ഞിക്കുഴിക്ക് ഈ ദുരവസ്ഥ വന്നത്. ഉണ്ടായിട്ടും തുറന്ന് നല്‍കാത്തതാണ്. ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ അത് തങ്ങളുടെ കച്ചവടത്തെ ബാധിക്കുമെന്ന ചില വ്യാപാരികളുടെ ദുര്‍ശാഠ്യത്തിന് മുന്നില്‍ കണ്ണടക്കുകയാണ് നഗരസഭ. ബസ് സ്റ്റാന്‍ഡ് തുറക്കുന്നത് കഞ്ഞിക്കുഴിയിലെ ഗതാഗതക്കുരുക്കിനുള്ള ശാശ്വത പരിഹാരമാണ്. ട്രാഫിക് പൊലീസിന്റെ കഷ്ടപ്പാടിനും ഇതോടെ അവസാനമാകും.