play-sharp-fill
നമ്മുടെ കുഞ്ഞുങ്ങൾ നന്മയുള്ളവരല്ലെന്ന് ആര് പറഞ്ഞു?; നടക്കാൻ ബുദ്ധിമുട്ടുള്ള ആൾക്ക് കൈത്താങ്ങായി സ്കൂൾ വിദ്യാർഥികൾ ; കോട്ടയം കഞ്ഞിക്കുഴിയിൽ നിന്ന് പകർത്തിയ ചിത്രത്തിലെ സ്കൂൾ കുട്ടികളെ അന്വഷിച്ച് സോഷ്യൽ മീഡിയ

നമ്മുടെ കുഞ്ഞുങ്ങൾ നന്മയുള്ളവരല്ലെന്ന് ആര് പറഞ്ഞു?; നടക്കാൻ ബുദ്ധിമുട്ടുള്ള ആൾക്ക് കൈത്താങ്ങായി സ്കൂൾ വിദ്യാർഥികൾ ; കോട്ടയം കഞ്ഞിക്കുഴിയിൽ നിന്ന് പകർത്തിയ ചിത്രത്തിലെ സ്കൂൾ കുട്ടികളെ അന്വഷിച്ച് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

കോട്ടയം : ലഹരിയും ഓൺലൈൻ ഗെയിമുകളും മാത്രമാണ് നമ്മുടെ കുഞ്ഞുങ്ങളുടെ ലോകമെന്ന അബദ്ധ ധാരണ സമൂഹത്തിൽ പലർക്കുമുണ്ട്. കുട്ടികളെപ്പറ്റി ദിവസവും പത്രത്തിലും ഓൺലൈൻ മീഡിയകളിലും വരുന്ന വാർത്തകളിൽ അധികവും കേൾക്കാൻ അത്ര സുഖമുള്ളതല്ല എന്നതാണ് അതിന് കാരണം.

പക്ഷേ, സ്കൂൾ കുട്ടികളെ മുഴുവൻ അടച്ചാക്ഷേപിക്കാൻ വരട്ടെ. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ചിത്രത്തിലെ സ്കൂൾ കുട്ടികളെ തിരഞ്ഞു നടക്കുകയാണ് സോഷ്യൽ മീഡിയ. കോട്ടയം കഞ്ഞിക്കുഴിയിൽ വെച്ച് വഴി ക്രോസ് ചെയ്യുവാൻ നിന്ന സുഖമില്ലാത്ത പ്രായംചെന്ന ആളെ രണ്ട് സ്കൂൾ കുട്ടികൾ കൈപിടിച്ച് വഴി കടത്തി വിടുന്നതാണ് ദൃശ്യം. ചിത്രം പങ്കുവച്ചിരിക്കുന്ന മനോജ്‌ എന്നയാളാണ് ഇത് പകർത്തിയതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂൾ യൂണിഫോമിലുള്ള രണ്ട് ആൺകുട്ടികളാണ് സഹായഹസ്തവുമായി എത്തിയത്. കുട്ടികളെപ്പറ്റിയുള്ള നെഗറ്റീവ് വാർത്തകൾ മാത്രമല്ല ഇത്തരം നന്മയുള്ള വാർത്തകളും പങ്കുവയ്ക്കപ്പെടേണ്ടത് ഇന്നിന്റെ ആവശ്യമാണ്. നാട് ഇവരെപ്പോലെയുള്ള കുട്ടികളുടെ കയ്യിൽ സുരക്ഷിതമായിരിക്കും എന്ന കാര്യം തീർച്ച. രണ്ട് അനിയന്മാർക്കും തേർഡ് ഐ ന്യൂസിൻ്റെ അഭിനന്ദനങ്ങൾ