
കഞ്ഞിക്കുഴിയിലെ പടുകുഴിയിൽ വീഴാതോ വെട്ടിച്ചുമാറ്റിയ ഓട്ടോ കാറിൽ ഇടിച്ചു; കാർ മറ്റൊരു കാറിലും ഇടിച്ചു; രണ്ടു പേർക്ക് പരിക്ക് ; ആരേലും ചത്താലെ കുഴിയടക്കുവെന്ന് അധികൃതർ
സ്വന്തം ലേഖകൻ
കോട്ടയം: കഞ്ഞിക്കുഴി കവലയിൽ റോഡിന്റെ ഒത്തനടുക്ക് രൂപപ്പെട്ട മരണക്കുഴിയിൽ വീണ് അപകടങ്ങള്‍ പതിവ്. നിരവധി വാഹനങ്ങൾ ദിനംപ്രതി ഈ കുഴിയിൽ വന്ന് വീണ് അപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്നലെ കഞ്ഞിക്കുഴിയിലെ പടുകുഴിയിൽ വീഴാതെ വെട്ടിച്ചുമാറ്റിയ ഓട്ടോയും രണ്ടു കാറുകളും കൂട്ടിയിടിച്ച് അപകടമുണ്ടായി.
കഞ്ഞിക്കുഴി കവലയിൽ രൂപപ്പെട്ട കുഴി താത്ക്കാലികമായി അടച്ചിരുന്നെങ്കിലും തുടർച്ചയായി പെയ്ത മഴയില്‍ വീണ്ടും വൻ കുഴി രൂപപ്പെട്ടു. കഞ്ഞിക്കുഴി ട്രാഫിക് ഐലന്റിനും കഞ്ഞിക്കുഴി ബസ് സ്റ്റോപ്പിനും മധ്യഭാഗത്തായി ഇത്തരത്തിൽ ചെറുതും വലുതുമായ നിരവധി കുഴികളുണ്ട്. അപകടസാധ്യത ചൂണ്ടിക്കാട്ടി ഇതിനകം നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
രാത്രി കാലങ്ങളില്‍ കടന്നു പോകുന്ന ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ കുഴിയില്‍ ചാടി അപകടത്തില്‍പ്പെടുന്നത് പതിവാണ്. കുഴി ഒഴിവാക്കി സഞ്ചരിക്കുന്ന വാഹനങ്ങള്‍ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചും അപകടം സംഭവിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്ന് കുഴിയില്‍ വാഴനട്ട് മണ്ണും കല്ലുമിട്ട് മൂടിയിരുന്നു. റോഡ് ട്രാഫിക് നിയന്ത്രണത്തിന് ഉപയോഗിക്കുന്ന ഉപകരണം കുഴിയ്ക്ക് സമീപത്തായി താത്ക്കാലികമായി സ്ഥാപിച്ചാണ് അപകടമുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കഞ്ഞിക്കുഴി മുതല്‍ കളക്‌ട്രേറ്റ് ഭാഗം വരെ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്‍വശം, കഞ്ഞിക്കുഴി മരച്ചുവട്, പ്ലാന്റേഷന്‍ ഭാഗം എന്നിവിടങ്ങളില്‍ രൂപപ്പെട്ട കുഴികള്‍ താത്ക്കാലികമായി അടച്ച് അധികൃതര്‍ തടിതപ്പി.