play-sharp-fill
കഞ്ഞിക്കുഴി തോട്ടിൽ മലിനജലം ഒഴുക്കിയ സംഭവം, പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി

കഞ്ഞിക്കുഴി തോട്ടിൽ മലിനജലം ഒഴുക്കിയ സംഭവം, പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി

സ്വന്തം ലേഖകൻ

കോട്ടയം : ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ വൃത്തിയാക്കിയ കഞ്ഞിക്കുഴിത്തോട്ടില്‍ മലിനജലം ഒഴുക്കിയതിനെ തുടര്‍ന്ന് വിജയപുരം പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തി. 21 ലക്ഷം രൂപയോളം ചെലവഴിച്ച് ആഴംകൂട്ടി വൃത്തിയാക്കിയ തോട്ടില്‍ കക്കൂസ് മാലിന്യം ഉള്‍പ്പടെയുള്ള മലിനജലം ഒഴുക്കി വിട്ടതു ശ്രദ്ധയില്‍പ്പെട്ടതോടെ കഴിഞ്ഞ 29നു ജനകീയ കൂട്ടായ്മ പഞ്ചായത്തിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഉദ്യോഗസ്ഥർ കഞ്ഞികുഴിത്തോട് സന്ദർശിച്ചത്. പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തോട്ടിൽ നടത്തിയ പരിശോധനയിൽ തോട്ടിലേക് മലിനജലം ഒഴുക്കി വിടുന്ന ഓട കണ്ടെത്തി.
ജനകീയ കൂട്ടായ്മയുടെ പരാതി പരിഗണിച്ചു ഓടയുടെ ഉറവിടം കണ്ടെത്തി, അത് അടക്കുന്നത് ഉൾപ്പടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.