കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്‌ളൈ ഓവറിന് വീണ്ടും ജീവൻ വെക്കുന്നു; ഫ്‌ളൈ ഓവറിന് ഒരു കോടി രൂപ അനുവദിച്ച് സംസ്ഥാന ബജറ്റ്; നെഹ്‌റു സ്റ്റേഡിയത്തിൻ്റെയും മുഖം മിനുക്കും; കോട്ടയത്ത് നിരവധി റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക്

Spread the love

കോട്ടയം: കഞ്ഞിക്കുഴയില്‍ പുതിയ ഫ്‌ളൈ ഓവറിനും കോട്ടയം താലൂക്ക് ഓഫീസിനു പുതിയ മന്ദിരത്തിനും ബജറ്റില്‍ തുക അനുവദിച്ചു.

കോട്ടയം പൊതുമരാമത്ത് ഓഫീസ് കോംപ്ലക്‌സിനു പുതിയ ബ്ലോക്ക്, കുമാരനല്ലൂര്‍ വടക്കേനടയില്‍ പുതിയ പാലം, വടവാതൂര്‍ ജംഗ്ഷന്‍-വടവാതൂര്‍ അയ്യപ്പക്ഷേത്രം ബണ്ട് റോഡ്, മോസ്‌കോ ജംഗ്ഷന്‍ റോഡ് എന്നിവ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. മണിപ്പുഴ-കാക്കൂര്‍ ലിങ്ക് റോഡ്, പനച്ചിക്കാട്-ഇരവിനെല്ലൂര്‍ റോഡും ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാറിംഗ് നടത്തും.

നാട്ടകം സിമന്‍റുകവല മുതല്‍ തിരുവാതുക്കല്‍ വരെയുള്ള പടിഞ്ഞാറന്‍ ബൈപാസ് സംരക്ഷണ ഭിത്തി കെട്ടി സുരക്ഷിതമാക്കാനും ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ റോഡ് ആധുനികവത്കരിക്കുന്നതിനും ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്. കോട്ടയം അറുപുഴ -പാറേച്ചാല്‍ റോഡ്, കോട്ടയം-പൊന്‍പള്ളി റോഡ്, കോട്ടയം-തിരുവാറ്റാ-എസ്‌എച്ച്‌ മൗണ്ട്-നട്ടാശേരി റോഡ്, കോട്ടയം-പുല്ലരിക്കുന്ന് റോഡ്, കോട്ടയം-കുടമാളൂര്‍ റോഡ് എന്നിവയും ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാറിംഗ് നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നെഹ്‌റു സ്റ്റേഡിയം പ്രളയക്കെടുതിയില്‍നിന്നും സംരക്ഷണം നല്‍കാന്‍ മണ്ണിട്ടുയര്‍ത്തി ടര്‍ഫ് നിര്‍മിക്കാനും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. കച്ചേരിക്കടവ് ടൂറിസം രണ്ടാംഘട്ട വികസന പദ്ധതി, വേളൂര്‍ കുടിവെള്ള പദ്ധതി, കോട്ടയം ചുങ്കം പാലത്തിനു സമീപം സംരക്ഷണഭിത്തി നിര്‍മാണം, മൈലപ്പള്ളി-അഞ്ചുകണ്ടം കടവ് സംരക്ഷണഭിത്തി നിര്‍മാണം എന്നിവയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
താഴത്തങ്ങാടി-അറുപുഴ-കുളപ്പുരക്കടവ് ഭാഗത്ത് മീനച്ചിലാറിന്‍റെ സൈഡ് കെട്ടി വള്ളംകളിക്ക് ഉപയുക്തമാക്കും. നട്ടാശേരി-സൂര്യകാലടി റെഗുലേറ്റര്‍ കം ബ്രിഡ്ജ് പണി പൂര്‍ത്തിയാക്കലിനും തുക അനുവദിച്ചിട്ടുണ്ട്.