video
play-sharp-fill

കോട്ടയം കലക്ട്രേറ്റിന് സമീപം റോഡിലെ പടുകുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് പരിക്ക് ; ദൃശ്യങ്ങൾ കാണാം

കോട്ടയം കലക്ട്രേറ്റിന് സമീപം റോഡിലെ പടുകുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് പരിക്ക് ; ദൃശ്യങ്ങൾ കാണാം

Spread the love

കഞ്ഞിക്കുഴി : കോട്ടയം കലക്ട്രേറ്റിന് സമീപം റോഡിലെ പടുകുഴിയിൽ വീണ് വയോധികന് പരിക്ക്. അയ്മനം സ്വദേശി സണ്ണിക്കാണ് പരിക്കേറ്റത്.

കഞ്ഞിക്കുഴി ഭാഗത്ത് നിന്ന് സ്കൂട്ടറിൽ കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന വയോധികൻ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു.

മഴയെ തുടർന്ന് കുഴിയിൽ വെള്ളം കെട്ടികിടന്നതിനാൽ കുഴി കാണാൻ കഴിയാത്ത സാഹചര്യമായിരുന്നു, ഇതാണ് അപകടത്തിനിടയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഴ്ചയിൽ മുഖത്തിന് മുറിവേറ്റ വയോധികനെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന കോട്ടയം കലക്ട്രേറ്റിന് സമീപത്തെ റോഡ് നിറയെ കുണ്ടും കുഴിയും നിറിഞ്ഞ അവസ്ഥയിലാണ്, ഇതിനും മുൻപും യാത്രക്കാർ ഈ കുഴിയിൽ വീണ് അപകടം സംഭവിച്ചിട്ടുണ്ട്.