
റോഡ് അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി, ഇന്ധന ചോർച്ച; സംഭവം കഞ്ചിക്കോട് വ്യവസായ മേഖലയിൽ; 20 ദിവസത്തിനിടെ രണ്ടാം തവണയാണ് സമാന രീതിയിൽ പൈപ്പ് ലൈൻ പൊട്ടുന്നത്
കഞ്ചിക്കോട്: ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി ഇന്ധന ചോർച്ച. പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയിൽ റോഡ് അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി.
രണ്ട് മിനിറ്റിലേറെയാണ് മേഖലയിൽ ഇന്ധന ചോർച്ചയുണ്ടായത്. തൊഴിലാളികൾ വിവരം നൽകിയതിന് പിന്നാലെ വാൽവുകൾ അടച്ച് ചോർച്ച പരിഹരിക്കുകയായിരുന്നു.
ഇരുപത് ദിവസത്തിനിടെ രണ്ടാം തവണയാണ് സമാന രീതിയിൽ പൈപ്പ് ലൈൻ പൊട്ടുന്നത്. കഞ്ചിക്കോട്ടെ അഗ്നിശമന സേന യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0