video
play-sharp-fill

കണ്ടാൽ പേടി തോന്നും! വാടകയ്ക്കെടുത്ത കാറിൽ ഹൈവേയിൽ ചീറിപാഞ്ഞ് യുവാക്കൾ ; സാഹസികത കൂടിയതോടെ ദൃശ്യങ്ങൾ പകർത്തി നാട്ടുകാർ ; സംഭവം വൈറലായതോടെ വിദ്യാർത്ഥികളടക്കം 7 പേരെ കൈയ്യോടെ പൊക്കി പോലീസ്

കണ്ടാൽ പേടി തോന്നും! വാടകയ്ക്കെടുത്ത കാറിൽ ഹൈവേയിൽ ചീറിപാഞ്ഞ് യുവാക്കൾ ; സാഹസികത കൂടിയതോടെ ദൃശ്യങ്ങൾ പകർത്തി നാട്ടുകാർ ; സംഭവം വൈറലായതോടെ വിദ്യാർത്ഥികളടക്കം 7 പേരെ കൈയ്യോടെ പൊക്കി പോലീസ്

Spread the love

പാലക്കാട് : കഞ്ചിക്കോട് കാറിൽ  സഹസികയാത്ര നടത്തിയ യുവാക്കൾ അറസ്റ്റിൽ.

പാലക്കാട് കൽപ്പാത്തി കുന്നുംപുറം സ്വദേശികളായ മുഹമ്മദ് സാലിഹ്, ഷമീർ, അബ്ദുൾ സമദ് എന്നിവരും പ്രായപൂർത്തിയാവാത്ത നാല് വിദ്യാർത്ഥികളുമാണ് കാറിലുണ്ടായിരുന്നത്, ഇവർക്കെതിരെ മോട്ടോർ വെഹിക്കിൾ നിയമം, കേരള പോലീസ് ആക്ട്, ഭാരതീയ ന്യായസംഹിത എന്നീ വകുപ്പുകൾ പ്രകാരമാണ് കസബ പോലീസ് കേസെടുത്തിരിക്കുന്നത്. ഒപ്പം കാറിൻ്റെ ഉടമസ്ഥൻ തിരുനെല്ലായ സ്വദേശി ദിലീപ് എന്നയാൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

കൂടാതെ അപകടകരമായ വിധം വാഹനം ഓടിച്ച മുഹമ്മദ് സാലിഹിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് പോലീസ് റിപ്പോർട്ട് നൽകുകയും ചെയ്യും,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാടകയ്ക്ക് എടുത്ത കാറിലാണ് എലപ്പുള്ളിയിൽ നിന്നും കൂട്ടുപാത വഴി കഞ്ചിക്കോട്,മലമ്പുഴ എന്നീ സ്ഥലങ്ങളിലേക്ക് സംഘം സാഹസിക യാത്ര നടത്തിയത്.

ഹൈവേയിലൂടെയും മറ്റ് റോഡുകളിലൂടെയും സാഹസികമായ യാത്ര നടത്തുന്നവരെ നിരീക്ഷിക്കുന്നതിന് പ്രത്യേക പട്രോളിങ്ങ് ടീമിനെ കസബ പൊലീസ് നിയോഗിച്ചിട്ടുണ്ട്. ഇത്തരത്തിൽ പിടികൂടുന്ന വാഹനത്തിനും ഉടമസ്ഥനും ഓടിച്ചയാൾക്കും കനത്ത പിഴ ഈടാക്കുകയുമാണ് പോലീസിൻ്റെ ലക്ഷ്യം.

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്, ഹൈവേയിലൂടെ അപകടകരമായ രീതിയിലും വേഗതയിലും വാഹനം ഓടിച്ചതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. പിന്നീട് സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കസബ പൊലീസ് ഇൻസ്പെക്ടർ സുജിത്ത്.എം, എസ് ഐ ഹർഷാദ്.എച്ച്, എ എസ് ഐ മാരായ കാദർപാഷ, യേശുദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സായൂജ് ,രാജീദ്, പ്രശോഭ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.