കഞ്ചാവ് വേട്ടക്കിടെ എക്‌സൈസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ ; ആവശ്യക്കാരിൽ അധികവും സ്ത്രീകൾ ; റെയ്ഡിൽ പിടികൂടിയ യുവാക്കളിൽ എച്ചഐവി ബാധിതരും
സ്വന്തം ലേഖകൻ
തൃശൂർ: ജില്ലയിലെ കഞ്ചാവ് വേട്ടക്കിടെ എക്സൈസിനെ ഞെട്ടിക്കുന്ന വിവരങ്ങൾ.ഇത്തവണ എക്‌സൈസിന്റെ വലയിൽ കുടുങ്ങിയത് നിരവധി പേരാണ്. ചില്ലറ വിതരണക്കാരിൽ നിന്ന് അന്വേഷണം മൊത്ത വിതരണക്കാരിലേക്ക് എത്തിയതോടെയാണ് കഞ്ചാവ് മാഫിയയുടെ കഥകൾ പുറം ലോകം അറിയുന്നത്.
നഗരങ്ങളിലൊട്ടാകെയുള്ള പരിശോധനകളിലും റെയിഡുകളിലും പിടികൂടിയ യുവാക്കളിൽ പ്രായപൂർത്തി ആകാത്തവരും എച്ച്ഐവി വാഹകരും ഉണ്ടെന്നുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളിൽ ഒന്നാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഞ്ചാവ് മൊത്തമായി വിതരണം നടത്തി വന്നിരുന്ന തൃശ്ശൂർ പള്ളിമൂല സ്വദേശി ‘പിഎം’ വിഷ്ണു, കോലഴി സ്വദേശി കൃഷ്ണമൂർത്തി എന്നിവരെ പടിഞ്ഞാറെ കോട്ടയിൽ നിന്നും രണ്ടര കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഉച്ച കഴിഞ്ഞ് മാത്രം കഞ്ചാവ് വിൽപ്പനക്ക് ഇറങ്ങിയിരുന്നത് കൊണ്ടാണു പോലും വിഷ്ണുവിന് പിഎം എന്ന ഇരട്ടപ്പേര് വന്നത്. പിഎം എന്ന് പറഞ്ഞാൽ തൃശ്ശൂർ ജില്ലയിൽ കഞ്ചാവ് ഉപയോഗിക്കുന്ന സകലമാനപേർക്കും അറിയാമെന്നാണ് എക്സൈസിന്റെ പറയുന്നത്.
പിടിയിലായ യുവാക്കളുടെ ഫോണിലേക്ക് വന്ന കോളുകളിൽ അധികവും സ്ത്രീകളുടേതായിരുന്നു.ആവശ്യക്കാരിൽ ഏറെയും യുവതികൾ ആണെന്ന് മാത്രമല്ല അവർക്കു ഉപയോഗിക്കുവാൻ ‘ജോയിന്റ്’ , സുരക്ഷിതമായി താമസിക്കുവാൻ ‘ഹാൾട്ടും ആവശ്യപ്പെടുന്നതായിരുന്നു ഫോൺവിളികളധികവും.
കഞ്ചാവ് വലിച്ചു ലഹരിയിൽ വീട്ടിൽ പോകാൻ സാധികാത്ത കാരണമാണ് അവർക്കു താമസിക്കാൻ സൗകര്യം ഒരുക്കികൊടുക്കാറുള്ളത് എന്ന് പ്രതി പറഞ്ഞു. സ്‌കോർ,ജോയിന്റ്,പോസ്റ്റ്,എന്നീ വാക്കുകൾ മുൻപ് കേട്ടിട്ടുണ്ടെങ്കിലും ‘ഹാൾട്ട്’ എന്ന വാക്ക് വില്പനകർക്കിടയിൽ കേൾക്കുന്നത് ആദ്യമാണെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.