play-sharp-fill
ആന്ധ്രയിൽ നിന്നും ആംബുലൻസ് മറയാക്കി കഞ്ചാവ് കടത്ത്; 46 കിലോ കഞ്ചാവ് പോലീസ് പിടികൂടി

ആന്ധ്രയിൽ നിന്നും ആംബുലൻസ് മറയാക്കി കഞ്ചാവ് കടത്ത്; 46 കിലോ കഞ്ചാവ് പോലീസ് പിടികൂടി

സ്വന്തം ലേഖകൻ

മലപ്പുറം:ആംബുലന്‍സ് മറയാക്കി കടത്തിയ 46 കിലോ കഞ്ചാവ് പോലീസ് പിടികൂടി. പെരിന്തല്‍മണ്ണ പോലീസാണ് കഞ്ചാവ് പിടികൂടിയത്.


ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കടത്തിയത്. കഞ്ചാവ് കടത്തിയ മലപ്പുറം സ്വദേശികളായ ഉസ്മാന്‍, ഹനീഫ, മുഹമ്മദാലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും ആഡംബര കാറുകളിലും ആംബുലന്‍സുകളിലും മറ്റും രഹസ്യമായി ഒളിപ്പിച്ച്‌ കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാവ് കടത്തുന്നതായാണ് വിവരം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം ജില്ലയില്‍ കഞ്ചാവ് കടത്തുന്ന കണ്ണികള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആന്ധ്രയില്‍ നിന്നും ആംബുലന്‍സില്‍ കടത്തിയ 46 കിലോ കഞ്ചാവ് പിടികൂടിയത്. പോലീസ് സംഘം നടത്തിയ പരിശോധനയില്‍ ആംബുലന്‍സില്‍ രഹസ്യമായി കടത്തിയ കഞ്ചാവ് പിടികൂടുകയായിരുന്നു.

25 പൊതികളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ചെമ്മാടുള്ള സ്വകാര്യ വ്യക്തിയുടേതാണ് ആംബുലന്‍സ്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഉസ്മാന്‍, തിരൂരങ്ങാടി പൂമണ്ണ സ്വദേശി ഹനീഫ, മുന്നിയൂര്‍ കളത്തിങ്ങല്‍പാറ സ്വദേശി മുഹമ്മദാലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

വന്‍ സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണ് പ്രതികള്‍ കഞ്ചാവു കടത്തിലേര്‍പ്പെട്ടതെന്നും പോലീസ്- എക്സൈസ് അതികൃധരുടെ പരിശോധനയില്‍ നിന്നും രക്ഷപ്പെടാനാണ് ആംബുലന്‍സ് തിരഞ്ഞെടുത്തതെന്നും പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.

കഞ്ചാവ് കൊണ്ടുവന്ന കേന്ദ്രത്തെയും ബന്ധപ്പെട്ട മറ്റു കണ്ണികളെയും കുറിച്ച്‌ അന്വേഷണം നടത്തുമെന്നും ഡിവൈഎസ്പി. എം.സന്തോഷ്കുമാര്‍ അറിയിച്ചു.