
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം; കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ വിവിധ കേസുകളില്‍ പിടിച്ചെടുത്ത 20.553 കിലോഗ്രാം കഞ്ചാവ് നശിപ്പിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പോലീസ് പിടിച്ചെടുത്ത കഞ്ചാവ് നശിപ്പിച്ചു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ വിവിധ കേസുകളില്‍ പിടിച്ചെടുത്ത 20.553 കിലോഗ്രാം കഞ്ചാവ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിലുള്ള ഇന്‍സിനേറ്ററിൽ വച്ച് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്. ഐ.പി.എസ് കത്തിച്ച് നശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എസ്.പി മാരുടെയും എസ്.എച്ച്.ഓ മാരുടെയും നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും, കലാലയങ്ങളിലും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കൂടാതെ ബോധവൽക്കരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ റാലിയും, സൈക്കിൾ റാലിയും, മറ്റ് ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു.
Third Eye News Live
0