play-sharp-fill
കൊച്ചി മെട്രോ പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി; പിഴുത് മാറ്റി എക്സൈസ്

കൊച്ചി മെട്രോ പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി; പിഴുത് മാറ്റി എക്സൈസ്

സ്വന്തം ലേഖകൻ
കൊച്ചി: മെട്രോ തൂണുകള്‍ക്കിടയിലെ പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി കണ്ടെത്തിയതായി ആള്‍ അറിയിച്ചതിനെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥരെത്തി ചെടി പിഴുത് നീക്കി.

പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം മെട്രോ പില്ലര്‍ 516നും 517നും ഇടയിലുളള ഭാഗത്താണ് ക‌ഞ്ചാവ് ചെടി കണ്ടത്. ആരെങ്കിലും ബോധപൂര്‍വം വളര്‍ത്തിയതാണോ അതോ താനെ മുളച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.