പുതുവത്സരാഘോഷങ്ങളുടെ ഡി.ജെ പാർട്ടിക്കായി സിന്തറ്റിക് മയക്കുമരുന്നുമായി വന്ന ഒരാൾ എക്‌സെസ് പിടിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : പുതുവത്സരാഘാഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡി.ജെ. പാർട്ടികൾക്കു വണ്ടി സിന്തറ്റിക് മയക്കുമരുന്നുകൾ വിൽക്കുവാനെത്തിയ ഒരാൾ എക്‌സൈസ് പിടികൂടി . പൂജപ്പുര ചാടിയറ പാതിരപ്പള്ളി ലെയ്‌നിൽ രാധാമന്ദിരത്തിൽ അപ്പു എന്ന അമൽ ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നും ബസിൽ മയക്കുമരുന്നുകളുമായി തമ്പാനൂരിൽ എത്തിയതായിരുന്നു ഇയാൾ .
പ്രതിയുടെ പക്കൽ നിന്നും മാരക മയക്കുമരുന്നുകളിൽപ്പെട്ട രണ്ടു ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ഇതോടൊപ്പം രണ്ട് ഗ്രാം ഹാഷിഷ് ഓയിലും 500 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ബെംഗളൂരു മഡിവാളയിൽനിന്നാണ് ഇയാൾ ലഹരിമരുന്ന് വാങ്ങിയിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു .
Whatsapp Group 1 | Whatsapp Group 2 |Telegram Group
നൈജീരിയൻ സ്വദേശികളാണ് സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ. കൈമാറിയിരുന്നത്. ഗ്രാമിന് 5000 രൂപയാണ് വില ഈടാക്കിയിരുന്നത്. പഠനാവശ്യത്തിന് ബെംഗളൂരുവിൽ പോയ അമൽ പിന്നീട് മയക്കുമരുന്ന് കച്ചവടത്തിൽ ഏർപ്പെടുകയായിരുന്നു .
ഏറെക്കാലമായി ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും എക്‌സൈസിനു വിവരം ലഭിച്ചു . പുതുവർഷാഘോഷവുമായി ബന്ധപ്പെട്ട് നഗരത്തിൽ ലഹരി ഡി.ജെ. പാർട്ടികൾ സംഘടിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായും കണ്ടെത്തി.