video
play-sharp-fill

രണ്ടരകിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ

രണ്ടരകിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ

Spread the love

 

സ്വന്തം ലേഖകൻ

തൃപ്പൂണിത്തുറ: മധ്യകേരളത്തിൽ കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാനിയെ രണ്ടരകിലോ കഞ്ചാവുമായി തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അതിസാഹസികമായി പിടികൂടി. ആലപ്പുഴ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ അനീഷ്ഭവനത്തിലെ അനീഷാണ് ( 36 ) എക്‌സൈസ് പിടിയിലായത്.

അഞ്ചു കിലോ കഞ്ചാവുമായി കഴിഞ്ഞ മാസം പിടികൂടിയ ഒറീസസ്വദേശിയിൽ നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇതിനെതുടർന്ന് ഉള്ള അനേഷണത്തിൽ ആണ് പ്രതി കഞ്ചാവുമായി കുടുങ്ങിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് ഒരിക്കൽ കഞ്ചാവ് ആയി തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലേക്ക് കടത്തിയപ്പോൾ ചെക്ക്‌പോസ്റ്റിൽ ഇയാൾ പിടിക്കപ്പെട്ടിട്ടുണ്ട്. കോയമ്പത്തൂരിൽനിന്ന് ട്രെയിൻ മാർഗമാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നത് എന്ന് ഇയാൾ എക്‌സൈസിനോടു പറഞ്ഞു.സ്‌കൂൾ കോളജ് വിദ്യാർഥികൾക്കും എത്തിച്ചുകൊടുക്കാറുണ്ട്. പ്രത്യേകം വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് കഞ്ചാവ് വില്പന നടത്തിയിരുന്നത് തമിഴ്‌നാട്ടിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് അഞ്ചിരട്ടി വിലയ്ക്കാണ് ഇവിടെ മാർക്കറ്റിൽ വിൽപ്പന നടത്തിയിരുന്നതെന്ന് മൊഴി നൽകി.

Tags :