video
play-sharp-fill

ലോക് ഡൗണിൽ ഇരട്ടിലാഭം ലക്ഷ്യമിട്ട് സെമിത്തേരിയിൽ കഞ്ചാവ് കൃഷിയിറക്കിയ മൂന്ന് പേർ പിടിയിൽ ; സംഭവം കൊച്ചിയിൽ

ലോക് ഡൗണിൽ ഇരട്ടിലാഭം ലക്ഷ്യമിട്ട് സെമിത്തേരിയിൽ കഞ്ചാവ് കൃഷിയിറക്കിയ മൂന്ന് പേർ പിടിയിൽ ; സംഭവം കൊച്ചിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : വെള്ളവും ചാണക്കപ്പൊടിയും നൽകി സെമിത്തേരിയിൽ കഞ്ചാവ് ചെടികൾ വളർത്തിയെടുക്കും. പാകമായാൽ ടെറസിലിട്ട് ഉണക്കി ചെറുപൊതികളിലാക്കി വില്പപന. ലോക്ക് ഡൗൺകാലത്തെ ഇരട്ടിലാഭം ലക്ഷ്യമിട്ട് സെമിത്തേരിയിരിൽ കഞ്ചാവ് കൃഷി നടത്തിയ മൂന്ന് പേർ എക്‌സൈസ് പിടിയിൽ.

സെമിത്തേരിയിൽ കഞ്ചാന് കൃഷി നടത്തിയ ഇടകൊച്ചി ചെട്ടിക്കളത്തിൽ വീട്ടിൽ അനീഷ് (30), പനയപ്പള്ളി വലിയ വേലിക്കകം വീട്ടിൽ മജീദ് (37), തമിഴ്‌നാട് ദിണ്ഡിഗൽ സ്വദേശിയും കരിവേലിപ്പടിയിൽ വാടകക്ക് താമസിക്കുകയും ചെയ്യുന്ന വെങ്കയ്യൻ (30) എന്നിവരെയാണ് എക്‌സെസ് എസ്.ഐ ഷൈജുവും സംഘവും പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുള്ളിക്കൽ പ്രദേശത്തെ ആളൊഴിഞ്ഞ സെമിത്തേരിയിൽ രാത്രി എത്തിയാണ് ഇവർ കഞ്ചാവ് കൃഷി പരിപാലനം നടത്തിയിരുന്നത്. സെമിത്തേരിയിൽ ആരും ശ്രദ്ധിക്കാത്ത സ്ഥലത്ത് കഞ്ചാവ് തരിയിട്ടാണ് ചെടികൾ ഇവർ വളർത്തിയെടുത്തത്.

എക്‌സൈസ് സംഘം പിടികൂടിയ ഇവരിൽ നിന്നും ഏട്ട് പാക്കറ്റുകളിലായി 71 ഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. പ്രിവന്റീവ് ഓഫിസർമാരായ കെ. ഹാരിസ്, സാലിഹ്, സിവിൽ ഓഫീസർമാരായ എൻ.യു.അനസ്, എം.എം.മുനീർ, ശ്രീരാജ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

Tags :