ഒരു കിലോയിലധികം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി രാമപുരം പോലീസിന്റെ പിടിയിൽ

Spread the love

രാമപുരം : ഒരു കിലോയിലധികം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി രാമപുരം പോലീസിന്റെ പിടിയിൽ.

പശ്ചിമബംഗാൾ ബിർബും ഖരാസിൻപൂർ കാട്ടിഗ്രാം സ്വദേശി അനാറുൽ സെയ്ഖ് (32 ) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രി ഉഴവൂർ അരീക്കര പാറത്തോട് ജംഗ്ഷനിൽ നിന്നുമാണ് ഇയാളെ 1.03 കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി സംശയാസ്പദമായി റോഡിൽ കണ്ട ഇയാളെ
നൈറ്റ്‌ പെട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രാമപുരം പോലീസ് ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ പോലീസിനെ വെട്ടിച്ച് ഓടിപ്പോകാൻ ശ്രമിക്കുകയായിരുന്നു, തുടർന്ന് പോലീസ് പ്രതിയെ പിന്തുടർന്ന് പിടിച്ച് പരിശോധിച്ചപ്പോൾ ഷോൾഡർ ബാഗിനുള്ളിൽ നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. രാമപുരം എസ് ഐ സുരേഷ് കുമാർ പി എസ്, എസ് സി പി ഒ റെജി ജോസഫ്, പ്രദീപ് എം ഗോപാൽ, എന്നിവരടങ്ങുന്ന പെട്രോളിങ് സംഘമാണ് പ്രതിയെ പിടികൂടിയത്.