ആറ് കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ; കൂടെയുണ്ടായിരുന്ന അസം സ്വദേശി ഓടി രക്ഷപ്പെട്ടു
സ്വന്തം ലേഖകൻ
തൃശൂർ: ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ. കൂടെയുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളി ഓടി രക്ഷപ്പെട്ടു. ആമ്പല്ലൂർ സ്വദേശി തയ്യിൽ വീട്ടിൽ അനൂപ് ആണ് പിടിയിലായത്. അസം സ്വദേശി മുനീറുൾ ഇസ്ലാം ആണ് ഓടി രക്ഷപ്പെട്ടത്. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
പടിഞ്ഞാറെ ചാലക്കുടിയിൽ അമ്പലനടയിൽ അന്യ സംസ്ഥാന തൊഴിലാളി താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിടിയിലായ അനൂപ് പുതുക്കാട് വരന്തരപ്പിള്ളി സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. തൃശൂർ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി സിആർ സന്തോഷിന്റെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ് നടത്തിയത്.
എസ്ഐമാരായ ഷാജു എടത്തടൻ, കെടി ബെന്നി, സിവി ഡേവിസ്, എൻഎസ് റെജി, സിവിൽ പൊലീസ് ഓഫീസർമാരായ എംഎക്സ് ഷിജു, പിആർ രജീഷ്, ടിടി ലജീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.