
ട്രോളി ബാഗിൽ 6 പൊതികളിലായി സൂക്ഷിച്ച 10 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി കോട്ടയം റെയിൽവേ സ്റ്റേഷനിൽ പിടിയിൽ
കോട്ടയം : കോട്ടയം റെയിൽവേ സ്റ്റേഷനിൽ 10 കിലോ കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശി പിടിയിൽ.
റെയിൽവേ എസ് പി അരുൺ ആർ ബി കൃഷ്ണ ഐപിഎസിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ വെസ്റ്റ് ബംഗാൾ സ്വദേശി ബാടൽ മണ്ഡലാണ് പിടിയിലായിരിക്കുന്നത്.
പോലീസിനെ കണ്ട് പരുങ്ങിയ ഇയാളെ പരിശോധിച്ചപ്പോൾ ട്രോളി ബാഗിൽ 6 പൊതികളിലായി സൂക്ഷിച്ച 10 കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ എറണാകുളത്ത് ഇറങ്ങേണ്ട ഇയാൾ കൂടെയുണ്ടായിരുന്ന ആളെ കഞ്ചാവുമായി പിടികൂടിയതോടെ കോട്ടയത്ത് വന്നിറങ്ങുകയായിരുന്നു.
കേരളത്തിലുള്ള അന്യസംസ്ഥാന സ്വദേശികൾക്ക് വിൽപ്പന നടത്താനായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
ഇയാളെ കൂടാതെ ഇന്നലെ മറ്റൊരു വെസ്റ്റ് ബംഗാൾ സ്വദേശി കൂടി 3 കിലോ കഞ്ചാവുമായി പിടിയിലായിരുന്നു.
കോട്ടയം റെയിൽവേ എസ് എച്ച് ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിൽ സി പി ഒ നിസാർ,സിപിഒ ഷാനു , ആർ പി എഫ് എസ്ഐ സന്തോഷ് കുമാർ,കോൺസ്റ്റബിൾ സുനിൽ, വിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.