video
play-sharp-fill

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധന ; കൊച്ചിയിൽ 6 കിലോ കഞ്ചാവുമായി യുവതി പിടിയിൽ

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധന ; കൊച്ചിയിൽ 6 കിലോ കഞ്ചാവുമായി യുവതി പിടിയിൽ

Spread the love

കൊച്ചി : രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കൊച്ചിയിൽ കഞ്ചാവുമായി യുവതി പിടിയിൽ.

കര്‍ണ്ണാടക സ്വദേശിയായ ഹെമല്‍ പത്മജ (36) യെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്.ഇവരിൽ നിന്ന് 6 കിലോ കഞ്ചാവ് കണ്ടെടുത്തു.

വില്‍പ്പനയ്ക്കായി കഞ്ചാവ് സൂക്ഷിക്കുന്നതായി സിറ്റിപോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഐപിഎസ്സിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അശ്വതിജിജി ഐപിഎസ്സിന്‍റെ നിര്‍ദ്ദേശാനുസരണം നര്‍കോട്ടിക് സെല്‍ എസിപി കെ.എ.അബ്ദുള്‍സലാമിന്‍റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീം കാക്കനാട് പൊയ്ചിറഭാഗത്ത് ചിറമേല്‍ റോഡില്‍ കാര്‍ത്തിക റസിഡന്‍സിയില്‍ നടത്തിയ പരിശോധനയിലാണ് 6.32 കിലോഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.