
ചെന്നൈ: തായ്ലൻഡില്‍നിന്ന് ചെന്നൈയിലേക്ക് 2 വിമാനങ്ങളില്‍ കടത്തിയ 23 കോടി രൂപ വിലമതിക്കുന്ന 23 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി 6 മലയാളി യുവാക്കള്‍ പിടിയില്‍.
2 സംഘങ്ങളായെത്തിയ 6 ഐടി ജീവനക്കാരാണു പിടിയിലായതെന്നു പൊലീസ് പറഞ്ഞു. ഭക്ഷണ പാക്കറ്റുകളിലും ചോക്ലേറ്റ് പാക്കറ്റുകളിലും ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്ത്.
ആദ്യമെത്തിയ 4 അംഗ സംഘത്തിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായി സംസാരിച്ചതോടെയാണു കസ്റ്റംസ് ഇവരെ വിശദമായി പരിശോധിച്ചത്. 15 കിലോ ഉയർന്ന ഗ്രേഡ് ഹൈഡ്രോപോണിക് കഞ്ചാവ് ഇവരുടെ ബാഗേജില്‍നിന്നു കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
15 കോടി രൂപ വിലമതിക്കുന്നതാണിത്. തുടർന്ന് ഇന്നലെ പുലർച്ചെ തായ്ലൻഡില് നിന്നെത്തിയ 2 യുവാക്കളെക്കൂടി പരിശോധിച്ചപ്പോള്‍ 8 കിലോകൂടി കണ്ടെത്തുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.



