ചെങ്ങന്നൂർ: ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ് സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ മൂന്ന് കിലോഗ്രാം കഞ്ചാവ് പിടികൂടി.
ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശിയായ സൂപ്പി എസ് (37 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ എക്‌സൈസും സർക്കിളും എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും റെയില്‍വേ സംരക്ഷണ സേനയുമൊത്ത് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്.
ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി സജീവിന്റ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ജോഷി ജോണ്‍, കെ അനി, പ്രിവന്റീവ് ഓഫീസർമാരായ ജി സന്തോഷ് കുമാർ, ബി സുനില്‍ കുമാർ, ബാബു ഡാനിയേല്‍, അബ്ദുള്‍ റഫീഖ്, അശ്വിൻ.എസ് കെ, അരുണ്‍, സിവില്‍ എക്സൈസ് ഓഫീസർമാരായ സിജു പി, രാജേഷ് ആർ, ജി പ്രവീണ്‍, ശ്രീക്കുട്ടൻ, ശ്രീജിത്ത്, വനിത സിവില്‍ എക്സൈസ് ഓഫീസർ ആശ എന്നിവരാണ് ഉണ്ടായിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group