video
play-sharp-fill

വില്പനക്കായി ഓട്ടോറിക്ഷയിൽ  കടത്തിക്കൊണ്ടുവന്ന 20.3 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

വില്പനക്കായി ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 20.3 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

Spread the love

കൊച്ചി:  പെരുമ്പാവൂരിൽ ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 20.3 കിലോഗ്രാം കഞ്ചാവ് പിടികൂടിയെന്ന് എക്സൈസ്.

കുന്നത്തുനാട് മാറംമ്പിള്ളി സ്വദേശി നൗഷാദ് (42 വയസ്) ആണ് കഞ്ചാവുമായി പിടിയിലായത്. പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വിനോദ് കെ യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി സി തങ്കച്ചൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സാബു വർഗ്ഗീസ്, പ്രിവന്റീവ് ഓഫീസർ അയ്യുബ് വി ഇ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ ജസ്റ്റിൻ ചർച്ചിൽ,  ഗിരീഷ് കൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ബാലു എസ്, വിഷ്ണു എസ് ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർ സുഗത ബീവി എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന എക്സൈസ് – ആർപിഎഫ് സംയുക്ത പരിശോധനകളിൽ 33 കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിക്കൊണ്ട് വന്ന മൂന്ന് പേരെയും പിടികൂടി.