video
play-sharp-fill
കഞ്ചാവും മൊബൈൽ ഫോണും ഉപേക്ഷിച്ചു പോയിട്ടും രക്ഷയില്ല..! ഏജൻറുമാർക്ക് കഞ്ചാവ്  എത്തിച്ചു കൊടുത്തിരുന്നവരിൽ നാലാമനും അഴിക്കുള്ളിൽ ;  കൂടുതൽ പേർക്കായി അന്വേഷണം

കഞ്ചാവും മൊബൈൽ ഫോണും ഉപേക്ഷിച്ചു പോയിട്ടും രക്ഷയില്ല..! ഏജൻറുമാർക്ക് കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നവരിൽ നാലാമനും അഴിക്കുള്ളിൽ ; കൂടുതൽ പേർക്കായി അന്വേഷണം

സ്വന്തം ലേഖകൻ

പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്ന യുവാവ് കോടതിയിൽ കീഴടങ്ങി. പാലക്കാട് കൽമണ്ഡപം നെഹ്റു കോളനി ചന്ദ്രൻ മകൻ സന്ദീപ് ( 26) ആണ് ഇന്ന് പാലക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങിയത്. പ്രതിയെ റിമാൻ്റ് ചെയ്തു.

2022 നവംമ്പർ 17 നാണ് കേസ്സിനാസ്പദമായ സംഭവം. സന്ദീപ് അടക്കമുള്ള നാൽവർ സംഘം വിൽപ്പനക്കായി ഏജൻറുമാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിൽ ചന്ദ്രനഗർ കൂട്ടുപാതയിൽ നിന്നും പോലീസിനെ വെട്ടിച്ച് മോട്ടോർ സൈക്കളിൽ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിൽ കയ്യിൽ നിന്നും 4 കിലോ കഞ്ചാവും മൊബൈൽ ഫോണും നഷ്ടപ്പെട്ടിരിന്നു.

പാലക്കാട് നഗരത്തിൽ വർഷങ്ങളായി പോലീസിനേയും എക്സൈസിനേയും കബളിപ്പിച്ച് കഞ്ചാവ് കച്ചവടം നടത്തിയിരുന്ന പാലക്കാട് കല്ലേപ്പുള്ളി തെക്കുമുറി സ്വദേശികളായ മണിമാരൻ മകൻ സനോജ് (26), അശോകൻ മകൻ അജിത് (25) എന്നിവരാണ് അന്ന് പോലീസിനെ വെട്ടിച്ച് കടഞ്ഞ് കളഞ്ഞത്.

എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് പ്രതികളെ പിടികൂടിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നാം പ്രതിയായ കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ വേലായുധൻ മകൻ ജിതിനെ (19) നവംബർ 25ന് പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസിലെ നാലാം പ്രതിയായ സന്ദീപ് ആണ് കോടതിയിൽ കീഴടങ്ങിയത്.

ആന്ദ്ര പ്രദേശിൽ നിന്നും മൊത്തമായി കഞ്ചാവ് വാങ്ങി വിൽപ്പന നടത്തുന്നവരാണിവർ. നിരവധി യുവാക്കളാണ് ലഹരി വസ്തുക്കൾ വിൽപ്പനയിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ വിൽപ്പന നടത്തുന്നവരെ പറ്റി കൂടുതൽ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. വിശ്വാനാഥിന്റെ നിർദ്ദേശാനുസരണം പാലക്കാട് എ എസ് പി. എ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ കസബ ഇൻസ്പെക്ടർ രാജീവ് എൻ എസ് , സബ് ഇൻസ്പെക്ടർ രാജേഷ് സി കെ , എ എസ് ഐ രമേഷ്, എസ് സി പി ഒ രാജീദ് ആർ എന്നിവരടങ്ങുന്ന സംഘമാണ് കേസ്സ് അന്വേഷിക്കുന്നത്.