video
play-sharp-fill

പത്ത് കിലോ കഞ്ചാവ് ഇടപാടുകാർക്ക് കൈമാറുന്നതിനിടെ യുവാവ് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിൽ

പത്ത് കിലോ കഞ്ചാവ് ഇടപാടുകാർക്ക് കൈമാറുന്നതിനിടെ യുവാവ് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിൽ

Spread the love

 

സ്വന്തം ലേഖകൻ

വാളയാർ : പത്ത് കിലോ കഞ്ചാവുമായി യുവാവിനെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. വാളയാർ അതിർത്തിയിൽ നിന്നും തമിഴ്‌നാട് കമ്പം തേനി സ്വദേശിയായ അളക് രാജ ( 27) ആണ് പിടിയിലായത്. പിടിച്ചെടുത്ത് കഞ്ചാവിന് വിപണിയിൽ അഞ്ചു ലക്ഷത്തോളം രൂപ വില വരും.

വാളയാർ, കഞ്ചിക്കോട്, പാലക്കാട് മേഖലകൾ കേന്ദ്രീകരിച്ച് അന്യസംസ്ഥാന തൊഴിലാളികൾ , സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ, എന്നിവർക്ക് വിൽപ്പന നടത്താൻ കൊണ്ടുവന്നതാണ്. കമ്പത്തു നിന്നും ബസ് മാർഗ്ഗം വാളയാറെത്തി ഇടപാടുകാർക്ക് കൈമാറാൻ നിൽക്കുന്ന സമയത്താണ് പിടിയിലായത്.
ന്യൂ ഇയർ ആഘോഷത്തിനായി കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവു കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ജില്ലാ പൊലീസ് മേധാവി ശിവവിക്രം ഐ.പി.എസിന്റെ നിർദ്ദേശത്തെ തുടർന്ന് നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സാബു തോമസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഡി.വൈ.എസ്.പി സാജു എബ്രഹാം, വാളയാർ സബ് ഇൻസ്‌പെക്ടർ മനോജ് ഗോപി , എ.എസ്.ഐ അനിൽകുമാർ, സി.പി.ഒ ഷാദുലി, ഹോം ഗാർഡ് സച്ചിദാനന്ദൻ, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. എസ്.ജലീൽ, ആർ. കിഷോർ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, എസ്. ഷനോസ്, ആർ. രാജീദ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്‌ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.