കാറിൽ കടത്തുകയായിരുന്ന 141 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

കാറിൽ കടത്തുകയായിരുന്ന 141 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ

ആലത്തൂർ:കാറിൽ കടത്തുകയായിരുന്ന 141 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.

വയനാട് സുൽത്താൻ ബത്തേരി കൂട്ടുങ്ങൽ പറമ്പിൽ അബ്‌ദുൾ ഖയും(36),വയനാട് കൽപ്പറ്റ ചുഴലി മാമ്പറ്റ പറമ്പിൽ വീട്ടിൽ ഷിനാസ് (24) എന്നിവരാണ് ആലത്തൂർ പോലീസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ പാലക്കാട്‌ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തിൽ ആലത്തൂർ ഡി വൈ എസ് പി.കെ.എം ദേവസ്യ, ആലത്തൂർ പോലീസ് സബ് ഇൻസ്പെക്ടർ റിയാസ് ചാക്കിരി, എസ്.ഐ മാരായ ജീഷ്മോൻ വർഗീസ്, ഗിരീഷ് കുമാർ, പ്രശാന്ത്, സുരേഷ്, എസ്.സി.പി. ഒ. മാരായ ബ്ലസൻ ജോസ്, പ്രദീപ്, ഉണ്ണികൃഷ്ണൻ , സ്മിതേഷ്, സി.പി. ഒ മാരായ ജയൻ, ഷിജു , ശ്രീനിവാസൻ , ഹാരിസ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ആലത്തൂർ സ്വാതി ജങ്ഷനിൽ വാഹന പരിശോധനക്കിടെ പാലക്കാട്‌ ദിശയിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്ക് വന്ന കാറിന്റെ ഡിക്കിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

കോഴിക്കോട്ടിലെയും വയനാട്ടിലെയും രഹസ്യ കേന്ദ്രങ്ങളിൽ സൂക്ഷിച്ച് വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്‌ ജില്ലകളിലേക്ക് വിതരണം ചെയ്യുന്നതിനായി ആന്ധ്രയിൽ നിന്നും കൊണ്ട് വന്നതാണെന്ന് പോലീസ് പറഞ്ഞു.

പ്രതി ഷനാസ് കഞ്ചാവ് കടത്തിയ കുറ്റത്തിനും, വീട് കുത്തി തുറന്ന് കളവ് നടത്തിയ കുറ്റത്തിനും കേസുകൾ നിലവിലുണ്ട്.