തൊടുപുഴ കാഞ്ഞാറില്‍ 64 ദിവസം പ്രായമുള്ള കുട്ടി മരിച്ചത് രക്തം വാര്‍ന്നെന്ന് സംശയം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Spread the love

ഇടുക്കി: തൊടുപുഴ കാഞ്ഞാറില്‍ 64 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

കുട്ടി മരിച്ചത് രക്തം വാര്‍ന്നാണോ എന്ന് സംശയത്തെ തുടര്‍ന്നാണ് അന്വേഷണം.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. കുട്ടിക്ക് ശ്വാസതടസം അടക്കമുള്ള ചില രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് സ്ഥിരീകരിക്കാൻ ചികിത്സിച്ച ഡോക്ടറുടെ മൊഴിയും പൊലീസെടുക്കും.