കാഞ്ഞങ്ങാട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Spread the love

കാസർകോട് : കാഞ്ഞങ്ങാട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു.

video
play-sharp-fill

ഡിസംബർ 5ന് രാവിലെ 10 മണിയോടെയായിന്നു അപകടം. അപകടത്തിൽ പരിക്ക് പറ്റി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ വലിയപറമ്പ് പടന്നക്കടപ്പുറം പൊയ്യക്കടവ് സ്വദേശി വി.വി. മുഹമ്മദ് റഫീഖാണ്( 47 ) ആണ് മരിച്ചത്.

പടന്ന ഗണേഷ് മുക്കിലായിരുന്നു വാഹ നാപകടം, ചെറുവത്തൂർ ഭാഗത്ത് നിന്നും പടന്ന ഭാഗത്തേക്ക് ഓടിച്ചു വന്ന കാർ, റഫീഖ് ഓടിച്ച സ്‌കൂട്ടറിനെ മറികടക്കവെ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർ ഡ്രൈവർ ഷക്കീറിനെതിരെ ചന്തേര പൊലീസ് കേസെടുത്തിരുന്നു.

പരേതരായ ടി.കെ. മുഹമ്മദ്-കൗലത്തിന്റെയും മകനാണ്. ഭാര്യ: കെ. പി. അബീറ.

മകൻ: മുഹമ്മദ്. സഹോദരങ്ങൾ: തസ്ലീമ, അബ്‌ദുല്ല, ഫൈസൽ.