play-sharp-fill
പാണംപടിയിൽ കഞ്ചാവ് മാഫിയയുടെ ഗുണ്ടാ ആക്രമണം: യുവാവുമായി രണ്ടു വർഷം മുൻപുണ്ടായ തർക്കത്തിന്റെ പേരിൽ ഗുണ്ടാ മാഫിയ സംഘം വീട് ആക്രമിച്ചു; ഗൃഹനാഥനെയും ഭാര്യയെയും മക്കളെയും ആക്രമിച്ചു

പാണംപടിയിൽ കഞ്ചാവ് മാഫിയയുടെ ഗുണ്ടാ ആക്രമണം: യുവാവുമായി രണ്ടു വർഷം മുൻപുണ്ടായ തർക്കത്തിന്റെ പേരിൽ ഗുണ്ടാ മാഫിയ സംഘം വീട് ആക്രമിച്ചു; ഗൃഹനാഥനെയും ഭാര്യയെയും മക്കളെയും ആക്രമിച്ചു

തേർഡ് ഐ ബ്യൂറോ

കോട്ടയം: തിരുവാതുക്കൽ പാണംപടിയിൽ കഞ്ചാവ് മാഫിയയുടെ ഗുണ്ടാ ആക്രമണം. വീട് തല്ലിത്തകർത്ത അക്രമി സംഘം, ഗൃഹനാഥനെയും ഭാര്യയെയും രണ്ടു മക്കളെയും ഗുരുതരമായി ആക്രമിച്ചു.


പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പാണംപടി സൗപർണികയിൽ രവി (49), ഭാര്യ സുനിത (46), രമിത് (25), സുമിത് (19) എന്നിവരെയാണ് ഗുണ്ടാ സംഘം ആക്രമിച്ച പരിക്കേൽപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയായിയിരുന്നു അക്രമം. നിലവിൽ കൊച്ചിയിൽ പഠിക്കുന്ന രമിത്തുമായി നേരത്തെ പ്രദേശത്തെ കഞ്ചാവ് മാഫിയ സംഘത്തിന് വൈരാഗ്യമുണ്ടായിരുന്നു.

ഇതേ തുടർന്നു, രണ്ടു വർഷത്തിന് ശേഷം നാട്ടിൽ തിരികെ എത്തിയപ്പോഴാണ് ഗുണ്ടാ സംഘം യുവാക്കളെ ആക്രമിച്ചത്.

തുടർന്നു, ഇവരുടെ വീട്ടിലെത്തിയ രണ്ടംഗ സംഘം വീട് ആക്രമിക്കുകയായിരുന്നു. കമ്പിവടിയും മാരകായുധങ്ങളുമായി എത്തിയാണ് സംഘം വീട് തകർത്തത്.

തുടർന്നു, രവിയെയും ഭാര്യ സുനിതയെയും അടിച്ചു വീഴ്ത്തി. തടയാനെത്തിയ രമിത്തിനും സഹോദരൻ സുമിത്തിനും മർദനമേറ്റു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെയാണ് പ്രതികൾ രക്ഷപെട്ടത്.

തുടർന്നു പൊലീസ് സംഘം സ്ഥലത്ത് എത്തി. പൊലീസ് വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.