മുല്ലപ്പൂക്കെട്ടിനൊപ്പം ഒരു ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി ആലപ്പുഴ സ്വദേശിനി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്: ഒരു ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് മുല്ലപ്പൂക്കെട്ടിനൊപ്പം ഒളിപ്പിച്ചു കടത്തിയ ആലപ്പുഴക്കാരി പാലക്കാട് അറസ്റ്റിലായി. തുറവൂർ ആഞ്ഞിലയ്ക്കൽ പള്ളിക്കലിൽ പ്രീതയെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി വാളയാർ ടോൾ പ്ലാസയിൽ പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ പരിശാേധനയിലാണ് അരക്കിലോ കഞ്ചാവുമായി യുവതിയെ അറസ്റ്റ് ചെയ്തത്. 29കാരിയായ യുവതി കെഎസ്ആർടിസി ബസിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ബാഗിൽ പ്രത്യേക അറ ഉണ്ടാക്കി കഞ്ചാവ് നിറച്ച ശേഷം മണം പുറത്ത് വരാതിരിക്കാൻ അതിനുമുകളിൽ മുല്ലപ്പൂവ് നിറച്ചിരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രീത കോയമ്ബത്തൂർ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘങ്ങളുടെ ഇടനിലക്കാരിയാണെന്നാണ് സൂചന. മാത്രമല്ല ഇവർ മുൻപും ഇത്തരത്തിൽ കഞ്ചാവ് കടത്തിയിരുന്നതായും റിപ്പോർട്ട് ഉണ്ട്.