
ആലപ്പുഴ: കഞ്ചാവുമായി കുപ്രസിദ്ധ ഗുണ്ടയുടെ ഭാര്യയയും അനുജനും അറസ്റ്റില്‍. വള്ളികുന്നം പൊലിസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ലഹരിമരുന്ന് കേസുകളിലും കൊലപാതകക്കേസുകളിലും പ്രതിയായ ലിജു ഉമ്മന്റെ ഭാര്യ കായംകുളം ചേരാവള്ളി തൈയ്യില്‍ തെക്കതില്‍ നിമ്മി (33), അനുജന്‍ മാവേലിക്കര തെക്കേക്കര പുത്തന്‍ വീട്ടില്‍ ജൂലി തോമസ് (37) എന്നിവരാണ് അറസ്റ്റിലായത്. തെക്കേ മങ്കുഴി ജില്‍ജര്‍ എന്ന വാടക വീട്ടില്‍ നിന്നുമാണ് 258 ഗ്രാം കഞ്ചാവുമായി പൊലീസ് ഇരുവരെയും പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി ജി ജയദേവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരോടൊപ്പം വള്ളികുന്നം സിഐ എം എം ഇഗ്‌ന്യേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ജി ഗോപകുമാര്‍, കെ മധു, അന്‍വര്‍, ജയന്തി, നിസാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
നിമ്മിയുടെ ഭര്‍ത്താവ് ലിജു ഉമ്മന്‍ കഞ്ചാവ് കേസില്‍ ഇപ്പോള്‍ ജയിലിലാണ്. നിമ്മിക്കും ജൂലിക്കും മാവേലിക്കര, കുറത്തികാട്, കായംകുളം എന്നീ സ്റ്റേഷനുകളില്‍ നിലവില്‍ കേസുണ്ട്

Whatsapp Group 1 | Whatsapp Group 2 |Telegram Group