
മലപ്പുറം: മലപ്പുറത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട. മലപ്പുറം കോട്ടക്കലിൽ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 15 കിലോയോളം വരുന്ന കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികളാണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിലാണ് കോട്ടയ്ക്കൽ പോലീസിന്റെ വലയിൽ കഞ്ചാവ് സംഘം കുടുങ്ങിയത്. പായ്ക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനായി പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഞ്ചാവിന്റെ ഉറവിടം, വിതരണ ശൃംഖല എന്നിവയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സമീപകാലത്ത് ഈ മേഖലയിൽ നടക്കുന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group