video
play-sharp-fill

കനിവോടെ കേരള ഗവ. സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ജില്ലാ ആശുപത്രി യൂണിറ്റ്‌ കമ്മിറ്റി; പൊതിച്ചോർ വിതരണം നടത്തി

കനിവോടെ കേരള ഗവ. സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ജില്ലാ ആശുപത്രി യൂണിറ്റ്‌ കമ്മിറ്റി; പൊതിച്ചോർ വിതരണം നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വയറെരിയുന്നവരുടെ മനസ്സറിഞ്ഞു കനിവോടെ കേരള ഗവ. സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ കോട്ടയം ജില്ലാ ആശുപത്രി യൂണിറ്റ്‌ കമ്മിറ്റി. യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരത്തിൽ പൊതിച്ചോർ വിതരണം നടത്തി കൊണ്ടാണ്‌ കനിവ്‌ എന്ന പദ്ധതിക്ക്‌ തുടക്കമിട്ടിരിക്കുന്നത്‌.

നഗരത്തിലും പരിസരത്തും ആഹാരത്തിനായി അലയുന്നവർക്ക്‌ ആശ്വാസമാകുന്ന തരത്തിലാണ്‌ പദ്ധതി ആസൂത്രണം ചെയ്‌തിരിക്കുന്നത്‌.
കെജിഎൻഎ ജില്ലാ വൈസ്. പ്രസിഡന്റ്‌ വി ഡി മായ ഉദ്‌ഘാടനം ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെജിഎസ്‌എൻഎ ജില്ലാ അഡ്വയ്സർ എം രാജശ്രീ, യൂണിറ്റ് സെക്രട്ടറി പി പി പ്രഭാത്‌, കെജിഎ ൻഎ കോട്ടയം ഏരിയ സെക്രട്ടറി എം കെ അനിതകുമാരി, ഏരിയ ട്രഷറർ ഷൈനി ഏലിയാസ്, കെജിഎസ്‌എൻഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ നിതിൻ,
അമൽ പ്രതീഷ്, കെ എ അരവിന്ദ്, യദു, അരുൺ, ആന്റോ, ശ്രെയസ്‌, സംസ്ഥാന വൈസ് പ്രസിഡന്റ്‌ നിതിൻ വി ജെയിംസ്, സാം സ്റ്റാൻലി എന്നിവർ പങ്കെടുത്തു. എല്ലാ മാസവും രണ്ടാമത്തെ തിങ്കളാഴ്ച കനിവോടെ പദ്ധതി നടത്താനാണ്‌ യൂണിറ്റിന്റെ തീരുമാനം.