video
play-sharp-fill
കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പട്ടിമറ്റം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പട്ടിമറ്റം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖിക

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി കുരിശുകവലക്ക് സമീപം കെഎസ്ആർടിസി ബസും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

പട്ടിമറ്റം കറിപ്ലാവ് സ്വദേശി സ്‌കറിയാച്ചൻ (25) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു അപകടം. മണ്ണാറക്കയം ഭാഗത്തുനിന്ന് വന്ന ബൈക്ക് കുരിശു കവലയിലെ ഡിവൈഡറിൽ തട്ടി കോട്ടയം ഭാഗത്തുനിന്ന് വന്ന കെഎസ്ആർടിസി ബസ്സിന് അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.