കാഞ്ഞിരപ്പള്ളി കപ്പാട് ആരാധനമഠാംഗo സിസ്റ്റർ ഗ്രേസ് ഫ്ലവര്‍ പാറേമ്മാക്കല്‍ എസ്എബിഎസ്  അന്തരിച്ചു

കാഞ്ഞിരപ്പള്ളി കപ്പാട് ആരാധനമഠാംഗo സിസ്റ്റർ ഗ്രേസ് ഫ്ലവര്‍ പാറേമ്മാക്കല്‍ എസ്എബിഎസ് അന്തരിച്ചു

Spread the love

കാഞ്ഞിരപ്പള്ളി: കപ്പാട് ആരാധനമഠാംഗമായ സിസ്റ്റർ ഗ്രേസ് ഫ്ലവര്‍ പാറേമ്മാക്കല്‍ എസ്എബിഎസ് (ഏലിയാമ്മ-82, കടനാട്) അന്തരിച്ചു.

സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കപ്പാട് മഠം ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ച് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ കപ്പാട് മാര്‍ സ്ലീവ പള്ളിയിൽ.

പാല രൂപതയില്‍ കടനാട് ഇടവക പാറേമ്മാക്കല്‍ പരേതരായ മാത്യു-അന്നമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റർ ഗ്രേസ് ഫ്ലവര്‍.
വാഴപ്പള്ളി, നിര്‍മല ഭവന്‍, അതിരമ്പുഴ, മാമ്മൂട്, ചമ്പക്കുളം, പൊന്‍കുന്നം, മുണ്ടക്കയം, ഉപ്പുതറ, വണ്ടന്‍മേട്, ആനവിലാസം, ഇളങ്ങോയി, മുറിഞ്ഞപുഴ, കാളകെട്ടി, ചെറുവള്ളി, ഇളങ്ങുളം, കപ്പാട് എന്നീ ഭവനങ്ങളില്‍ ശുശ്രൂഷ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരങ്ങള്‍: സെബാസ്റ്റ്യന്‍, സിസ്റ്റർ ലിറ്റില്‍ ട്രീസ എസ്എബിഎസ്, സിസ്റ്റർ സെലിന്‍ തെരെസ് എസ്എബിഎസ്, ലില്ലി, ജോയി, തങ്കച്ചന്‍, പരേതരായ ജോസഫ്, സിസ്റ്റർ ആനി ഫ്ലവര്‍ സിഎംസി.

Tags :