എന്റെ കയ്യിലെ രോമം എവിടെ..! എന്റെ കറുത്ത നിറം എവിടെ; മാതൃഭൂമിയുടെ ഗൃഹലക്ഷ്മിയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് സംസ്ഥാന അവാർഡ് ജേതാവ് കനി കുസൃതി

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: തന്റെ വ്യക്തിത്വം തന്റെ ശരീരമാണ് എന്നു തിരിച്ചറിയുകയും, ആ വ്യക്തിത്വത്തിൽ ചായം പൂശുകയും ചെയ്യാത്ത നടിയാണ് കനി കുസൃതി. ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ കനി കുസൃതി പ്രമുഖ വനിതാ വാരികയായ ഗൃഹലക്ഷ്മിക്കു എതിരെ നടത്തിയ പ്രതികരണമാണിപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

തന്റെ യഥാർത്ഥ ഫോട്ടോയിൽ ഗൃഹലക്ഷ്മി നടത്തിയ മിനുക്കുപണിക്ക് എതിരെയാണ് ഈ നടി പ്രതികരിച്ചിരിക്കുന്നത്. ഗൃഹലക്ഷ്മി ദ്വൈവാരികയുടെ ഈ ലക്കത്തിൽ കനി കുസൃതിയാണ് മുഖചിത്രമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രോമമുള്ള കൈയും തന്റെ യഥാർത്ഥ നിറവും എവിടെയെന്ന് ഗൃഹലക്ഷ്മി കവർ പേജ് ഇൻസ്റ്റ സ്റ്റോറിയാക്കി നടി ചോദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ സ്‌കിൻ ടോണും ബ്ലാക്ക് സർക്കിൾസും രോമമുള്ള കൈയ്യും അതേ പോലെ നിലനിർത്താമായിരുന്നുവെന്നും ഷൂട്ടിന് മുൻപ് തന്നെ ഇക്കാര്യത്തിലുള്ള തന്റെ നിലപാട് അവരോട് ചർച്ച ചെയ്തതാണ് എന്നും കനി കുസൃതി പറയുന്നു.

താൻ എങ്ങനെയാണോ അതേ രീതിയിൽ തന്നെ അവതരിപ്പിക്കേണ്ടിയിരുന്നുവെന്നാണ് ഈ നടി പറയുന്നത്. ഈ ലക്കത്തിലെ ഗൃഹലക്ഷ്മിയിൽ, മനക്കരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃക എന്ന തലക്കെട്ടിലാണ് കനിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അത്തരമൊരു തലകെട്ടിലുള്ള അഭിമുഖം പുറത്തു വിട്ട ലക്കത്തിലെ കവർ പേജിലാണ് ഗൃഹലക്ഷ്മി കൃത്രിമമായി മിനുക്കുപണികൾ നടത്തിയത് എന്നതാണ് പ്രതിഷേധത്തിന് കാരണമായത്.

ജാതിമതലിംഗവർഗവർണ വിവേചനങ്ങൾക്കെതിരെ എന്നും ശക്തമായ നിലപാടുയർത്തിപ്പിടിക്കുന്ന കനി കുസൃതി തന്റെ സാമൂഹിക വിഷയങ്ങളിലുള്ള ഇടപെടലുകൾ കൊണ്ടും ശ്രദ്ധേയയായ നടിയാണ്. സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.

തനിക്ക് ലഭിച്ച ഈ അവാർഡ് മലയാളത്തിലെ ആദ്യ നായിക പി.കെ റോസിക്ക് സമർപ്പിക്കുന്നുവെന്നായിരുന്നു അവാർഡ് വാർത്തയറിഞ്ഞ കനിയുടെ പ്രതികരണം.