കാഞ്ഞിരപ്പള്ളിയിൽ എൻ ഡി എ സ്ഥാനാർത്ഥി ജോർജ് കുര്യന്റെ തെരഞ്ഞെടുപ്പ് പ്രചാരണം റോഡ് ഷോയോടുകൂടി ആരംഭിച്ചു.

Spread the love

പൊന്‍കുന്നം: റോഡ്‌ ഷോയോട്‌ കൂടി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എന്‍ ഡി എ സ്‌ഥാനാര്‍ത്ഥി അഡ്വ.ജോര്‍ജ്‌ജ് കുര്യന്‍ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം ആരംഭിച്ചു.
മണ്ഡലത്തിലെ മുതിര്‍ന്ന നേതാക്കളെ നേരില്‍ കണ്ട്‌ അനുഗ്രഹം വാങ്ങിയതിന്‌ ശേഷമായിരുന്നു റോഡ്‌ഷോ.
പൊന്‍കുന്നം കെ എസ്‌ ആര്‍ ടി സി ജംഗ്‌ഷനില്‍ നിന്നും ആരംഭിച്ച റോഡ്‌ ഷോ കാഞ്ഞിരപ്പള്ളിയില്‍ സമാപിച്ചു.

video
play-sharp-fill

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കുക എന്നതാണ്‌ തന്റെ നിയോഗമെന്‌ ജോര്‍ജ്‌ജ് കുര്യന്‍ പറഞ്ഞു. താന്‍ ജയിച്ചാല്‍ മണ്ഡലത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക്‌ കേന്ദ്ര സഹായത്തോടെ പദ്ധതി ആവിഷ്‌ക്കരിക്കും.

അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ സംഘടനാ ശക്‌തി വിളിച്ചോതുന്നതയിരുന്നു റോഡ്‌ ഷോ. മണ്ഡലത്തിലെ 9 പഞ്ചായത്തുകളില്‍ നിന്നായി നിരവധി എന്‍ ഡി എ പ്രവര്‍ത്തകര്‍ റോഡ്‌ ഷോയില്‍ അണിചേര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി കോട്ടയം ഈസ്‌റ്റ് ജില്ലാ പ്രസിഡന്റ്‌ റോയി ചാക്കോ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കണ്‍വീനര്‍ പി ഡി രവീന്ദ്രന്‍, മധ്യമേഖലാ പ്രസിഡന്റ്‌ എന്‍ ഹരി, വാഴൂര്‍ മണ്ഡലം പ്രഭാരി കെ ആര്‍ സോജി, ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ രവീന്ദ്രന്‍, ജില്ലാ സെക്രട്ടറിമാരായ ടി ബി ബിനു, ജി.ഹരിലാല്‍, ജില്ലാ മീഡിയ

കണ്‍വീനര്‍ സതീഷ്‌ ചന്ദ്രന്‍ മാസ്‌റ്റര്‍, ബിജെപി വാഴൂര്‍ മണ്ഡലം പ്രസിഡന്റ്‌ കെ എസ്‌ ഹരികുമാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ അഡ്വ.വി ആര്‍ രമേശ്‌, എന്‍ ഇ . ജയപ്രകാശ്‌, ദീപു, പ്രശാന്ത്‌ മാമല,
ബി ഡി ജെ എസ്‌ നേതാക്കളായ മനു പള്ളിക്കത്തോട്‌ , അനൂപ്‌, വിനോദ്‌, ട്വാന്റി ട്വന്റി നേതാവ്‌തോമസ്‌ കുട്ടി കോഴിമല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.