
ബംഗളൂരു: ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച ബ്രഹ്മാണ്ഡ ചിത്രം ‘കാന്താര: ചാപ്റ്റർ 1’ തിയേറ്ററുകളിലെ മിന്നും പ്രകടനത്തിന് ശേഷം ഇനി ഒടിടി പ്ലാറ്റ്‌ഫോമിലേക്ക്.
ആഗോള തലത്തില്‍ 813 കോടിയിലധികം രൂപ കളക്ഷൻ നേടിയിട്ടുണ്ട്. ഒക്ടോബർ 31 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോ വഴി ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായിരിക്കും പ്രധാനമായും ലഭ്യമാകുക. ‘കാന്താര’യുടെ പ്രീക്വല്‍ ആയ ഈ ചിത്രം ഒക്ടോബർ 2-നാണ് തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തിയത്. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിലാണ് ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രേക്ഷക പ്രശംസ നേടിയ ‘കാന്താര’യുടെ ആദ്യ ഭാഗം, കന്നഡ സിനിമാ ലോകത്തെ വിസ്മയപ്പെടുത്തുകയും പിന്നീട് മറ്റു ഭാഷകളിലും വൻ വിജയമാവുകയുമായിരുന്നു. ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 204 കോടി കളക്ഷൻ നേടിയത് ബോളിവുഡ് സിനിമാ ലോകത്തെ പോലും ഞെട്ടിച്ചിരുന്നു.
കേരളത്തില്‍ നിന്ന് മാത്രം 55 കോടി രൂപ കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചുവെന്ന് അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആയിരുന്നു കേരളത്തിലെ വിതരണാവകാശം. വിദേശ വിപണിയില്‍ നിന്ന് ഏകദേശം 108 കോടി രൂപയും ചിത്രം നേടി.
2024-ല്‍ ‘കാന്താര’യിലെ മികച്ച അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും, മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.




