ഇനി ശബരിമലയിലേക്ക് ഇല്ല…! കണ്‌ഠര്‌ രാജീവരെ ശബരിമലയിലെ താന്ത്രികവൃത്തിയില്‍ നിന്ന്‌ ഒഴിവാക്കും; ദേവസ്വം ബോര്‍ഡിന് അച്ചടക്ക നടപടി സ്വീകരിക്കാം; നടപടിക്ക് മുൻപായി തന്ത്രിയുടെ വിശദീകരണം തേടും

Spread the love

കൊച്ചി: സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിയായ തന്ത്രി കണ്‌ഠര്‌ രാജീവരെ ശബരിമല ക്ഷേത്രത്തിലെ താന്ത്രികവൃത്തിയില്‍ നിന്ന്‌ ഒഴിവാക്കും.

video
play-sharp-fill

അതിനായി ദേവസ്വം ബോര്‍ഡ്‌ ചേര്‍ന്നു തീരുമാനമെടുക്കും.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്‌ മാനുവല്‍പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കാനാവും. ഏതെല്ലാം സാഹചര്യത്തില്‍ തന്ത്രിയുടെ ചുമതലയില്‍ നിന്നു എങ്ങനെ മാറ്റിനിര്‍ത്താമെന്നു മാനുവലില്‍ പറയുന്നുണ്ട്‌.

വിചാരണ പൂര്‍ത്തിയായി ശിക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ പൂര്‍ണമായും താന്ത്രികവൃത്തിയില്‍ നിന്നും ഒഴിവാക്കും. അച്ചടക്ക നടപടി സ്വീകരിക്കുന്നതിനു മുമ്പായി തന്ത്രിയുടെ വിശദീകരണം തേടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജാമ്യം ലഭിച്ചു പുറത്തിറങ്ങുന്ന മുറയ്‌ക്കു നോട്ടീസ്‌ നല്‍കും. മറുപടി ലഭിച്ചശേഷം ബോര്‍ഡ്‌ യോഗം ചേര്‍ന്നു നടപടിയെടുക്കും.
നിലവില്‍ രാജീവരുടെ മകന്‍ ബ്രഹ്‌മദത്തനും കണ്‌ഠര്‌ മോഹനരുടെ മകനും ഇപ്പോഴത്തെ തന്ത്രിയുമായ മഹേഷ്‌ മോഹനരുമാണ്‌ തന്ത്രിമാര്‍.

ക്രിമിനല്‍ പശ്‌ചാത്തലമുള്ള ശോഭാ ജോണുമായുള്ള ബന്ധത്തില്‍ വിവാദത്തിലായ കണ്‌ഠര്‌ മോഹനരെ 2006 ലാണു ശബരിമല താന്ത്രികാവകാശത്തില്‍ നിന്നു നീക്കിയത്‌. പിന്നീട്‌ മകനു അവകാശം നല്‍കി.
ഹൈക്കോടതി വിധിയാണു മോഹനരെ തിരിച്ചെടുക്കാനുള്ള തടസം.

തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു കണ്‌ഠര്‌ മോഹനര്‌ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. താന്‍ ഒരു കേസിലും പ്രതിയല്ലെന്നും അതിനാല്‍, തിരിച്ചെടുക്കണമെന്നുമായിരുന്നു മോഹനരുടെ ആവശ്യം. കോടതി ആവശ്യം തള്ളി.

എന്നാല്‍, താഴമണ്‍ കുടുംബത്തിന്റെ ശബരിമല താന്ത്രികാവകാശം എടുത്തുകളയുക എളുപ്പമല്ല. മറ്റു ഹൈന്ദവ വിഭാഗത്തില്‍പെട്ടവരെ ശബരിമലയില്‍ തന്ത്രിയായി നിയോഗിക്കണമെന്ന ആവശ്യമുയരുന്നുണ്ട്‌. കൂടാതെ, താഴമണ്‍ കുടുംബത്തില്‍ താന്ത്രിവിദ്യ അഭ്യസിച്ചവര്‍ വേറെയുമുള്ളതിനാല്‍, ഈ കുടുംബത്തിലെ മറ്റു താവഴിയില്‍ പെട്ടവര്‍ അവകാശവാദമുന്നയിച്ച്‌ എത്താനും സാധ്യതയുണ്ട്‌.